Saturday, November 23, 2024
HomeNewsകോലിക്ക് എത്തി പിടിക്കാൻ കഴിയാത്ത സ്വപനത്തിന് മോർഗൻ ചെക്ക് പറയുമോ ..!!

കോലിക്ക് എത്തി പിടിക്കാൻ കഴിയാത്ത സ്വപനത്തിന് മോർഗൻ ചെക്ക് പറയുമോ ..!!

അലൻ ജെയിംസ് ജൂലിയസ്

ലണ്ടൻ: ഐപിഎൽ 14-ാം സീസണിലെ രണ്ടാം പ്ലേ ഓഫ് മത്സരത്തിൽ ഇന്ന് ബാഗ്ലൂർ കോൽക്കട്ടയെ നേരിടുമ്പോൾ ഐപിഎൽ ആരാധകർക്ക് അറിയുവാനുള്ളത് 2008 മുതൽ ടീമിൻ്റെ ഭാഗമായി 200ൽ അദ്ധികം മത്സരത്തിൽ പാഡ് അന്നെയുകയും കഴിഞ്ഞ 9 വർഷമായി നായകനായി തുടരുന്ന കോലിക്ക് ക്യാപ്റ്റനായുള്ള അവസാന കളിക്ക് ഷാർജ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുമോ… അതോ കാലങ്ങളായി കാത്തിരിക്കുന്ന ഐപിഎൽ കീരീടം എന്ന സ്വപ്നത്തിലേക്ക് കോലിയും കൂട്ടരും കൂടുതൽ അടക്കുമോ എന്നതായിരിക്കും.
രണ്ടാം പ്ലേ ഓഫ് എന്നത് എലിമിനേറ്റർ മത്സരം കൂടിയായതുകൊണ്ടു ഇരു ടീമുകളും തങ്ങുളുടെ അവനാഴിയിലെ സകല ആയുധങ്ങളും പറത്തെടുക്കും എന്നുറപ്പ്.
അതു കൊണ്ട് ഷാർജയിൽ മത്സരം തീപാറുക തന്നെ ചെയ്യും.

ഐപിഎൽ ചരിത്രത്തിലെ തന്നെ സീസണിലെ ഏറ്റവും നല്ലൊരു പ്രകടനവുമായാണ് കോലിയും കൂട്ടരും ഇന്ന് ഷാർജയിൽ എത്തുന്നത്. ആദ്യ പാദത്തിൽ തുടർച്ചയായ നാലു വിജയങ്ങളും അവസാന മത്സരത്തിൽ ചെന്നൈയെ മറികടന്നതുമടക്കം 9 ജയവും അഞ്ചു തോൽവിയുമായി 18 പോയൻ്റോടെ മൂന്നാം സ്ഥാനമാണ് ബാഗ്ലൂരിൻ്റെ സീസണിലെ സമ്പാദ്യം.

പടിക്കലിൻ്റെയും കോലിയുടെ ഓഫണിങ്ങും മാക്സബെല്ലിൻ്റെ മാക്സമര പ്രകടനവും നിറമങ്ങിയെങ്കിലും ആദ്യ പാദത്തിലെ ഡിവില്ലേഴ്സിൻ്റെ കൈ കരുത്തും പുതിയ ബാറ്റിങ്ങ് സെൻസേഷനായ ശ്രീകാർ ഭരത്തും കൂടാതെ, സിറാജും ചഹാലും ഹർഷാൽ പട്ടേലും അടങ്ങുന്ന ബാറ്റിങ്ങ് നിരയും തുടക്കം മുതൽ സീസണിൽ കാഴ്ചവയ്ക്കുന്ന പ്രകടനം തുടരനായാൽ മോർഗനും കൂട്ടർക്കും കാര്യങ്ങൾ എളുപ്പമായിരിക്കില്ല.

മറുവശത്ത്, കോല്ക്കട്ടയുടെ ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരങ്ങൾ ആശാവഹമായിരുന്നില്ല. ജയത്തോടെയാണ് തുടക്കമെങ്കിൽ ആകെ നടന്ന 7 മത്സരത്തിൽ ഒരു വിജയം കൂടി മാത്രമേ അവർക്ക് നേടാൻ കഴിഞ്ഞുള്ളു. എന്നാൽ യുഎഇയിൽ ബാഗ്ലൂരിനെ (92) ഒമ്പതു വിക്കറ്റിന് കീഴ്പ്പെടുത്തിയതടക്കം അഞ്ചു വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ നഷ്ടം രണ്ടു മാത്രം. അങ്ങനെ 14 പോയ്ൻ്റുമായി നാലാം സ്ഥാനക്കാരായാണ് അവർ ഷാർജയിൽ എത്തിയിരിക്കുന്നത്.
രണ്ടാ പാദത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന വെങ്കടേഷ് അയ്യരും, ഗില്ലും, തൃപാദിയും റാണയും കാർത്തിക്കും ഫോം തുടരുകയും റസ്സൽ / ഷാഹിബും നരേയനും ഫെർഗൂസണും ശിവം മാർവിയും ചക്രവർത്തിയും തങ്ങളുടെ ആക്രമോത്സതകത നിലനിറുത്തുകയും ചെയ്യതാൽ കാര്യങ്ങൾ മോർഗന് ഒപ്പം നീങ്ങും.

ടീമിൻ്റെ കരുത്തിൽ തുല്യതയാണ്, അതു കൊണ്ട് തന്ത്രങ്ങളിൽ വിജയിക്കുന്നവർക്കായിരിക്കും ഇന്നത്തെ ദിവസം അനുകൂലമാകുക. ക്യാപ്റ്റനായിട്ട് കിരീടം ഉയർത്തുക കോലിയുടെ സ്വപ്നത്തിന് ഷാർജയിൽ ഇന്ന് വിരാമം ആകുമോ…!!കോല്ക്കട്ടയുടെ മൂന്നാം കിരീട മോഹത്തിലേക്കുള്ള സീസണിലെ യാത്രയ്ക്ക് ഇന്ന് അവസാനമാകുമോ.. !!? കാത്തിരിക്കാം

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments