ഇഷാന്‍ തരൂരിന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം

0
35

ശശി തരൂരിന്റെ മകനും വാഷിംങ്ടണ്‍ പോസ്റ്റിന്റെ വിദേശകാര്യ കോളമിസ്റ്റുമായ ഇഷാന്‍ തരൂരിന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം. അമേരിക്കന്‍ അക്കാദമി ഓഫ് ഡിപ്ലോമസി ഏര്‍പ്പെടുത്തിയ ആര്‍തര്‍ റോസ് മീഡിയ അവാര്‍ഡ് ആണ് ഇഷാന്‍ തരൂരിന് ലഭിച്ചിരിക്കുന്നത്. കമന്റേറ്റര്‍ വിഭാഗത്തിലാണ് പുരസ്‌കാരം. 2014 മുതല്‍ വാഷിംങ്ടണ്‍ പോസ്റ്റില്‍ ജോലി ചെയ്യുകയാണ് ഇഷാന്‍ തരൂര്‍. നേരത്തെ ടൈം മാഗസിന്റെ സീനിയര്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply