ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി

0
24

ഐ എസ് എല്‍ ഫുട്‌ബോളില്‍ വീണ്ടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. മുംബൈ സിറ്റിക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏകദേശം അവസാനിച്ചു. ആദ്യം സ്‌കോര്‍ ചെയ്തത് ബ്ലാസ്‌റ്റേഴ്‌സാണ്. 27 ാം മിനുട്ടില്‍ വിസന്റെ ഗോമസാണ് പന്ത് മുംബൈ വലയിലെത്തിച്ചത്. സഹല്‍ അബ്ദുല്‍ സമദിന്റെ കോര്‍ണറില്‍ തലവച്ചാണ് ഗോമസ് ഗോള്‍ നേടിയത്.

29 ാം മിനുട്ടില്‍ ലീഡ് വര്‍ധിപ്പിക്കാനുള്ള മറെയുടെ ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഇതുപോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മികച്ച പല നീക്കങ്ങളും മുംബൈ ഗോളി അമരീന്ദര്‍ നിഷ്ടപ്രഭമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുംബൈ സമനില ഗോള്‍ കണ്ടെത്തി. ബിപിന്‍ സിംഗ് ആയിരുന്നു സ്‌കോറര്‍. ഇതിനിടെ 65 ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി അനായാസം ഗോളാക്കി ലെ ഫോണ്‍ഡ്രെ മുംബൈയെ മുന്നിലെത്തിച്ചു. ലെ ഫോണ്‍ഡ്രെയെ കോസ്റ്റ ബോക്‌സില്‍ വീഴ്ത്തിയതിനാണ് പെനാള്‍ട്ടി ലഭിച്ചത്.

Leave a Reply