Sunday, September 29, 2024
HomeNewsഇസ്രായേലിൽ ബഞ്ചമിൻ നെതന്യാഹു പടിയിറങ്ങി : ഇനി നഫ്ത്താലി ബെന്നറ്റ് യുഗം

ഇസ്രായേലിൽ ബഞ്ചമിൻ നെതന്യാഹു പടിയിറങ്ങി : ഇനി നഫ്ത്താലി ബെന്നറ്റ് യുഗം

പ്രതിപക്ഷകക്ഷികൾ രൂപവത്‌കരിച്ച ഐക്യസർക്കാർ പാർലമെന്റിൽ വിശ്വാസവോട്ട് നേടിയതോടെ ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി പദത്തില്‍ നിന്നും പടിയിറങ്ങുന്നു. പ്രതിപക്ഷനേതാവ് യായിർ ലാപിഡ് സഭയിൽ ഭൂരിപക്ഷം തെളിയിച്ചതോടെ അവസാനമാകുന്നത് 12 വര്‍ഷം നീണ്ട ബഞ്ചമിന്‍ നെതന്യാഹു യുഗത്തിനാണ്. നഫ്ത്താലി ബെന്നറ്റാണ് പുതിയ പ്രധാനമന്ത്രി.

ധാരണപ്രകാരം പകുതിവീതം കാലാവധിയില്‍ ബെന്നറ്റും ലാപിഡും ഭരണം നടത്തും. ആദ്യ കാലാവധി ധാരണപ്രകാരം യമിന പാർട്ടി അധ്യക്ഷനുമായ നഫ്ത്താലി ബെന്നറ്റിനാണ്. 2023 സെപ്റ്റംബർവരെയാകും ബെനറ്റിന്റെ കാലാവധി. അതിനുശേഷം ലാപിഡ് ഭരിക്കും. 59-നെതിരേ 60 സീറ്റുകള്‍ നേടിയാണ് എട്ടുപാർട്ടികൾ ഉൾപ്പെടുന്ന ഐക്യസർക്കാര്‍ അധികാരത്തില്‍ എത്തിയത്.

ഇന്നലെ പ്രാദേശിക സമയം നാലുമണിക്ക് അഞ്ചുമണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് വിശ്വാസ വോട്ട് നടന്നത്. മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാനായിരുന്നില്ല. തുടർന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നെതന്യാഹുവിന്റെ ലിക്യുഡ് പാർട്ടിക്ക് സർക്കാർ രൂപവത്‌കരിക്കാൻ അവസരം നൽകിയിരുന്നെങ്കിലും കഴിയാതെ വന്നതോടെയാണ് സർക്കാർ രൂപവത്കരണ ശ്രമങ്ങളുമായി പ്രതിപക്ഷകക്ഷികൾ മുന്നോട്ടു വന്നത്.

സഖ്യകക്ഷികളില്‍ അറബ് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയും ഉള്ളതിനാല്‍ പാലസ്തീന്‍ വിഷയത്തില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകൾക്കുശേഷമാണ് രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അറബ് ജനതയെ പ്രതിനിധീകരിക്കുന്ന ഒരു പാർട്ടി ഭരണത്തിൽ പങ്കാളിയാകുന്നത്. അധികാരം നഷ്ടപ്പെട്ടത് അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ്. എല്ലാ ഇസ്രയേലികളുടെയും പ്രധാനമന്ത്രിയായിരിക്കുമന്നാണ് ബെന്നറ്റിന്റെ പ്രഖ്യാപനം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments