യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഉജ്ജ്വല വിജയംവുമായി ഇറ്റലി. ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറ്റലി പരാജയപ്പെടുത്തിയത്. . യുവതാരം മാനുവേല്‍ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിക്ക് വിജയം സമ്മാനിച്ചത്. സീറോ ഇമ്മൊബിലെയാണ് മൂന്നാം ഗോള്‍ നേടിയത്ഇതോടെ തുടര്‍ച്ചയായ 29 മത്സരങ്ങളില്‍ ഇറ്റലി വിജയിച്ചിരിക്കുകയാണ്.
മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആധിപത്യം പുലര്‍ത്തിയെങ്കിലും പതിയെ മത്സരം ഇറ്റലി ഏറ്റെടുക്കുകയായിരുന്നു. ഇറ്റലിയുടെ ആക്രമണം തടുക്കാനായി സ്വിറ്റ്സര്‍ലന്‍ഡ് പ്രതിരോധം ശക്തമാക്കിയെങ്കിലും 20-ാം മിനിട്ടില്‍ ഇറ്റലിയുടെ പ്രതിരോധതാരം ചെല്ലിനി ഗോള്‍ നേടി. എന്നാല്‍ വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ അസാധുവാക്കി. ഗോളടിക്കും മുന്‍പ് പന്ത് ചെല്ലിനിയുടെ കൈയ്യില്‍ തട്ടിയതുമൂലമാണ് ഗോള്‍ നിരസിച്ചത്. പിന്നാലെ പരുക്കേറ്റ ചെല്ലിനി കളിയില്‍ നിന്നും പിന്മാറി.
പിന്നാലെ മാനുവേല്‍ ലോക്കാട്ടെല്ലിയാണ് ഇറ്റലിയ്ക്ക് വേണ്ടി സ്കോര്‍ ചെയ്തത്. 26-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഒരു ഗോള്‍ വഴങ്ങിയതോടെ സ്വിസ് ടീമിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പ്രതിരോധത്തില്‍ മാത്രമാണ് ടീം ശ്രദ്ധിച്ചത്.
രണ്ടാം പകുതിയില്‍ സ്വിസ്സ് ടീം ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. പക്ഷേ ഇറ്റലിയുടെ മാനുവേല്‍ ലോക്കാട്ടെല്ലി വീണ്ടും ഗോള്‍ നേടി വീരനായകനായി. 88-ാം മിനിട്ടില്‍ ലഭിച്ച അവസരം ഇമ്മൊബിലെ കൃത്യമായി ഗോളാക്കി മാറ്റി. ബോക്സിന് വെളിയില്‍ നിന്നും താരമെടുത്ത കിക്ക് ഗോള്‍കീപ്പറെ മറികടന്ന് സ്വിസ് വലയിലെത്തി. ഇതോടെ സ്വിറ്റ്സര്‍ലന്‍ഡ് പരാജയം ഉറപ്പിക്കുകയായിരുന്നു.