Saturday, November 23, 2024
HomeNewsNationalഎം പി അബ്ദുസമദ് സമദാനിയുടെ ഇടപെടൽ : കരിപ്പൂർ വിമാനാപകടത്തെ സംബന്ധിച്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട്...

എം പി അബ്ദുസമദ് സമദാനിയുടെ ഇടപെടൽ : കരിപ്പൂർ വിമാനാപകടത്തെ സംബന്ധിച്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഈ ആഗസ്റ്റ് മാസത്തിൽ പരസ്യപ്പെടുത്താൻ കഴിഞ്ഞേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

2020 ആഗസ്റ്റ് 7 ന് നടന്ന കരിപ്പൂർ വിമാനാപകടത്തെ സംബന്ധിച്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഈ ആഗസ്റ്റ് മാസത്തിൽ പരസ്യപ്പെടുത്താൻ കഴിഞ്ഞേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതി രാദിത്യ സിന്ധ്യ മലപ്പുറം ലോക്‌സഭാ എം. പി യും വിമാനത്താവള അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനും വിമാനാപകടത്തെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പണം ത്വരിതപ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ടുക്കൊണ്ട് സമദാനി സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.

എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) യാണ് അപകടത്തെ സംബന്ധിച്ച അന്വേഷണം ഏറ്റെടുത്തത്. വിമാനാപകട അന്വേഷണ നിയമ(2017 )ത്തിലെ 14-ാം വകുപ്പ് പ്രകാരം യു.എസ്. എയിലെ എൻ. ടി. എസ്. ബി പ്രതിനിധികളുമായി റിപ്പോർട്ടിനെ സംബന്ധിച്ച ചർച്ച നടക്കുകയാണ്. എന്നാൽ കോവിഡ് – 19 സാഹചര്യം ചർച്ചയുടെ പുരോഗതിക്ക് തടസ്സമായെന്ന് മന്ത്രി പറഞ്ഞു.

വിമാനാപകടവും പ്രതികൂല കാലാവസ്ഥയും പരിഗണിച്ചാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വൻ വിമാനങ്ങളുടെ സർവീസ് എയർ ഇന്ത്യ താൽകാലികമായി നിർത്തിവെച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
വിമാനത്താവളത്തിൽ നിന്നും വൻ വിമാനങ്ങൾ പറക്കുന്നത് സംബന്ധിച്ച് വിലയിരുത്താൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രതിനിധി സംഘം വിമാനത്താവളം സന്ദർശിച്ചതായി മന്ത്രി അറിയിച്ചു. അവർ സമർപ്പിച്ച എട്ട് നിർദ്ദേശങ്ങൾ എയർപ്പോർട്ട് ഓപ്പറേറ്റർക്ക് അയച്ചു കൊടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതിലെ ചില നിർദേശങ്ങൾക്കനുസൃതമായി സുസ്ഥിരമായ നടപടി എടുത്തു കഴിഞ്ഞിരിക്കുകയാണ് . വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് വിമാനാപകടത്തെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments