1.കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ വിലയിരുത്തി താഴെ പറയുന്ന തീരുമാനങ്ങളെടുത്തു.
തദവസരത്തില്‍ പാണക്കാട് മുഈനലി തങ്ങളുടെ നടപടികള്‍ പൂര്‍ണ്ണമായും തെറ്റായിരുന്നു എന്ന് വിലയിരുത്തി.
ഇക്കാര്യത്തില്‍ തുടര്‍ നടപടികളും അന്തിമ തീരുമാനവും സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും.
2.ലീഗ് ഹൗസില്‍ പ്രകോപനപരമായി പെരുമാറിയ പുതിയകടവ് റാഫിയെ അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തു.
3.പാര്‍ട്ടിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ നിയമിതമായ പത്തംഗ സമിതിയുടെ യോഗം ഈമാസം 14ന് ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കും.
- പ്രസ്തുത യോഗത്തില്‍ തീരുമാനിക്കപ്പെടുന്ന പദ്ധതികള്‍ തുടര്‍ന്ന് ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ സമര്‍പ്പിച്ച് പ്രാവര്‍ത്തികമാക്കു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ അധ്യക്ഷം വഹിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി,ഇ.ടി മുഹമ്മദ് ബഷീര്‍,പി.വി അബ്ദുല്‍ വഹാബ്,അബ്ദുസ്സമദ് സമദാനി, എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നിവരും പാണക്കാട് കുടുംബത്തെ പ്രതിനിധീകരിച്ച് അബ്ബാസലി ശിഹാബ് തങ്ങള്‍,റഷീദലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവരും സംബന്ധിച്ചു.