Pravasimalayaly

സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പേരുകൾ വെട്ടി മറ്റുന്നത് പ്രതിഷേധാർഹം:പി ജി മുഹമ്മദ്‌

രാജ്യത്തിനു വേണ്ടി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികൾ ആയ മലബാറിലെ സ്വാതന്ത്ര്യം സമര നായകരുടെ പേര് ചരിത്രതാളുകളിൽ നിന്നും വെട്ടി മറ്റുവാൻ ശ്രമിക്കുന്ന കേന്ദ്ര നടപടിക്ക് എതിരെ മുസ്ലിം യൂത്ത് ലീഗ് മുക്കം നഗരസഭ സമരയാത്ര നടത്തി പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി ജി മുഹമ്മദ്‌ ഉത്ഘാടനം നിർവഹിച്ചു

മുക്കം മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് വെണ്ണക്കോട് അധ്യക്ഷതയും ജനറൽ സെക്രട്ടറി ജിഹാദ് തറോൽ സ്വാഗതവും മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് റാഫി മുണ്ടുപാറ, സെക്രട്ടറി എം കെ.യാസർ,മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ. പി സി, പ്രവാസി ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി നജീബുദ്ധീൻ,ബാസിൽ. പി സി,അക്ബർ പൂളപൊയിൽ,ശിഹാബ് മുണ്ടുപാറ, മുസ്തഫ. എ എം മുനീർ മുത്താലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു മുൻസിപ്പൽ യൂത്ത് ലീഗ് ട്രഷറർ അൻവർ മുണ്ടുപാറ നന്ദി പറഞ്ഞു

Exit mobile version