ഇവാൻ വുകൊമാനോവിച്ചുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്

0
368

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് ക്ലബുമായുള്ള കരാർ നീട്ടി. മൂന്ന് വർഷത്തേക്കാണ് പരിശീലകനുമായുള്ള കരാർ നീട്ടിയിരിക്കുന്നത്. ഇതോടെ 2025 വരെ ഇവാൻ ബ്ലാസ്റ്റേഴ്സിൽ തുടരും. തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റ ഇവാൻ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിച്ചിരുന്നു. ഫൈനലിൽ ഹൈദരാബാദ് എഫ്സിയോട് പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങിയെങ്കിലും മികച്ച ഫുട്ബോളാണ് ഇവാനു കീഴിൽ ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ഇവാൻ ക്ലബിൽ തുടരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നാണ് അതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

Leave a Reply