നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്‌ഥാനാർത്ഥിയാകുമെന്ന് ജേക്കബ് തോമസ്

0
34

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വിരമിച്ച ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമസ്. മണ്ഡലം ഏതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഒരു സ്വകാര്യ വാര്‍ത്ത ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

വികസനകാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

വികസനകാര്യത്തില്‍ കേരളത്തിന് മുന്നോട്ട് പോകാന്‍ ഈ പോക്ക് പോയാലാവില്ല. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നയങ്ങള്‍ പരാജയമണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply