ജനതാദൾ എസ് പിളർന്നു: യു ഡി എഫിലേയ്ക്ക്

0
28

തിരുവനന്തപുരം

ജനതാദള്‍ എസ് പിളര്‍ന്നു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇനി യു.ഡി.എഫിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജോര്‍ജ് തോമസിനെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു.

ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് വിശദീകരണം. തങ്ങള്‍ക്ക് സി.കെ.നാണുവിന്റെ പിന്തുണയുണ്ടെന്ന് ജോര്‍ജ് തോമസ് പറഞ്ഞു.

പിളര്‍പ്പിന് പിന്നാലെ വനവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ജോര്‍ജ് തോമസ് രാജി വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply