Pravasimalayaly

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സിറ്റിംഗ് : സി എസ് ഡി എസ് നേതാക്കൾ ഹാജരായി

സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ചു പഠിക്കാൻ സംസ്‌ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ കോട്ടയത്ത് നടത്തിയ സിറ്റിങ്ങിൽ സി എസ് ഡി എസിന് വേണ്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്രീ സി എം ചാക്കോ, ശ്രീ കെ സി പ്രസാദ് എന്നിവർ ഹാജരായി.

സംസ്‌ഥാനത്തെ ദളിത് ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളെ പറ്റി വിശദമാക്കുകയും പ്രത്യേക സംവരണ പാക്കേജ് ഉൾപ്പെടെയുള്ള അവകാശങ്ങൾക്ക് വേണ്ടി ആവശ്യം ഉന്നയിക്കുകയും ചെയ്തു.

Exit mobile version