ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി സന്ദേശ് ജിങ്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും കളിക്കുന്ന ടീം പരിശീലകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധതാരം മികച്ച കളിക്കാരനായത്. ആദ്യമായിട്ടാണ് ജിങ്കാന്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. മധ്യനിരതാരം സുരേഷ് സിംഗ് വാങ്ജം ആണ് 2020-21 വര്‍ഷത്തെ എമര്‍ജിങ് പ്ലയറായി.
തനിക്ക് ലഭിച്ച പുരസ്‌കാരം നിരവധി പേര്‍ക്ക് ഫുട്‌ബോളിലുള്ള താല്‍പര്യം തുടരാന്‍ പ്രചോദനമാകുമെന്ന് ജിങ്കാന്‍ വ്യക്താക്കി. കൂടുതല്‍ മികവിലേക്ക് ഉയരാനും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഈ അവാര്‍ഡ് ധൈര്യം നല്‍കുമെന്നും എടികെ മോഹന്‍ ബഗാന്‍ താരും കൂടിയായ ജിങ്കാന്‍ പറഞ്ഞു.മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജിങ്കാന്‍ അഞ്ച് മത്സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി. കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് ബഗാനിലെത്തിയ