ലോകം യുക്രൈയ്ന്‍ ജനതയ്ക്കൊപ്പം, റഷ്യയുടേത് നീതികരിക്കാനാകാത്ത നടപടിയെന്ന് ജോ ബൈഡന്‍

0
240

ലോകം യുക്രൈയ്ന്‍ ജനതയ്ക്കൊപ്പമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടേത് നീതികരിക്കാനാകാത്ത നടപടിയാണെന്നും ഈ ആക്രമണം വരുത്തുന്ന ജനങ്ങളുടെ ജീവഹാനിയ്ക്കും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദിയെന്നും ബൈഡന്‍ പറഞ്ഞു.

റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. യുക്രെയ്നിലെ ജനങ്ങള്‍ക്കൊപ്പമാണ് എല്ലാവരുടെയും പ്രാര്‍ഥന. യുദ്ധം തെരഞ്ഞെടുത്തത് റഷ്യയാണ്. ഈ നടപടി റഷ്യയെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം റഷ്യന്‍ നീക്കത്തിനെതിരെ യു എന്‍ സഹായം യുക്രൈന്‍ അഭ്യര്‍ത്ഥിച്ചു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാശ്ചാത്യരാജ്യങ്ങളോട് യുക്രൈന്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. അതേസമയം യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യോഗം ചേരുന്നത്. യുക്രൈനെ ആക്രമിക്കുന്നതില്‍ നിന്നും റഷ്യ പിന്മാറണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

Leave a Reply