
ചങ്ങനാശ്ശേരിയുടെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് ജോബ് മൈക്കിളിന് 1982-1987 എസ് ബി കോളേജ് സഹപാഠി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സ്വീകരണം നൽകും. ബുധൻ ഉച്ചകഴിഞ്ഞ് 3 മണിക്ക് എസ് ബി കോളേജ് അങ്കണത്തിലെ പുളിമരച്ചുവട്ടിൽ നടക്കുന്ന ചടങ്ങിൽ എസ് ബി കോളേജ് പ്രിൻസിപ്പൽ ഫാദർ റെജി പി കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. എസ് ബി കോളേജ് മുൻ ചെയർമാൻ ജോസഫ് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. എസ് ബി കോളേജ് സഹപാഠി സംഘം പ്രസിഡണ്ട് മാത്യു ജോസഫ് സി ചെത്തിപ്പുഴ അധ്യക്ഷത വഹിക്കും. കോട്ടയം പ്രസ് ക്ലബ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റ്യൻ പൊന്നാട അണിയിക്കും
