“പണത്തിന്റെ ദുരുപയോഗവും ജീവന്റെ രക്ഷയുമൊക്കെ തിരഞ്ഞെടുപ്പ് കമ്മീഷന് വിഷയങ്ങൾ ആവുന്നത് എന്നാണ് അതോ തിരഞ്ഞെടുപ്പ് നടത്തലു മാത്രമാണ് തങ്ങളുടെ പണിയെന്ന് കരുതി കണ്ണടച്ചുറക്കമാണോ” തിരഞ്ഞെടുപ്പ് കാലത്തെ അഭ്യാസപ്രകടനവും ആളപായവും : ലണ്ടനിലെ മലയാളി അഭിഭാഷകന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു.

0
36

നിയമസഭ തിരഞ്ഞെടുപ്പ് പൊടിപൊടിക്കെ സ്‌ഥാനാർഥികൾ നടത്തുന്ന പണം ദുരുപയോഗത്തിന് എതിരെയും അണികളുടെ ജീവന്റെ രക്ഷയും മുൻനിർത്തി ലണ്ടനിലെ പ്രമുഖ അഭിഭാഷകനും ഐഡിയൽ സൊലീസിറ്റേഴ്സ് എന്ന നിയമ സ്‌ഥാപനത്തിലെ പാർട്ണറുമായ ജോബി പുതുകുളങ്ങരയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു.

നിയമങ്ങൾ കാറ്റിൽ പറത്തി കോടികൾ പൊടിക്കുന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് എതിരെയും ഇവരുടെ കുബുദ്ധിയിൽ വീണുപോകുന്ന അണികളെയും പോസ്റ്റിൽ ഓർമിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം

കത്തിച്ച വിളക്കിനെ സ്നേഹിച്ചതിൽ വന്നു വീണു മരിക്കുന്ന ഈയാംപാറ്റകൾ പോലെയാണ് പലപ്പോഴും നേതാക്കളെ പിന്തുടരുന്ന അണികൾ…

ഹെൽമെറ്റില്ലാതെ ബൈക്കിലും മറ്റു സുരക്ഷകൾ ഒന്നും നോക്കതെ വിവിധ വാഹനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന പേരിൽ കണ്ണുമടച്ചു നടത്തിയ അഭ്യാസപ്രകടനം ആളെ കൊല്ലും എന്ന് വിളിച്ചു പറയാൻ കാത്തിരുന്നതാണ്..

അതിന് മുൻപ് ഒരു ജീവൻ പൊലിഞ്ഞു, ആർക്ക് പോയി ആ പാവത്തിന്റെ വീട്ടുകാർക്ക് പോയി..പണത്തിന്റെ ദുരുപയോഗവും ജീവന്റെ രക്ഷയുമൊക്കെ തിരഞ്ഞെടുപ്പ് കമ്മീഷന് വിഷയങ്ങൾ ആവുന്നത് എന്നാണ് അതോ തിരഞ്ഞെടുപ്പ് നടത്തലു മാത്രമാണ് തങ്ങളുടെ പണിയെന്ന് കരുതി കണ്ണടച്ചുറക്കമാണോ

Leave a Reply