വൈറ്റ് ഹൗസിലേക്ക് ജോ ബൈഡൻ.അമേരിക്കയുടെ അമരത്ത് കമലാ ഹാരിസും

0
61

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അമേരിക്കയുടെ 46-ാമത് പ്രസിന്റായാണ് ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്.

പെൻസിൽവേനിയയില്‍ ജയം ഉറപ്പിച്ചതോടെയാണ് ഭൂരിപക്ഷത്തിന് വേണ്ട 270 എന്ന മാന്ത്രികസംഖ്യ ബൈഡന്‍ മറികടന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. വോട്ടെണ്ണല്‍ അവസാനിച്ചിട്ടില്ലെങ്കിലും  538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ടുകളെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു.

ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം 284 സീറ്റുകളാണ് ബൈഡന് ലഭിച്ചത്. മറ്റ് സ്വിങ് സ്റ്റേറ്റുകളായ നിന്ന ജോർജിയ, നെവാഡ എന്നിവിടങ്ങളിലും നിലവിൽ ബൈഡനാണ് മുന്നിൽ. 214 വോട്ടുകളാണ്  ട്രംപിനു ലഭിച്ചത്.

നെവാഡ, അരിസോണ, ജോര്‍ജിയ എന്ന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടരുകയാണ്. അതേസമയം ഡൊണാള്‍ഡ് ട്രംപ് ഉടന്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply