കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. രാഹുല്‍ കേരളത്തിലെത്തി വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനെകുറിച്ചായിരുന്നു ജോയിസിന്റെ പരാമര്‍ശം. മന്ത്രി എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇടുക്കി ഇരട്ടയാറിലെ പ്രസംഗിക്കവെയാണ് വിവിവാദ പരാമര്‍ശം. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളെജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്നും അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണിയെന്നും ജോയ്‌സ് വിമര്‍ശിച്ചു. എന്നാല്‍ ഇത്തരം ഒരു പരാമര്‍ശം മുന്‍ എംപി നടത്തിയിട്ടും അദ്ദേഹത്തെ തിരുത്താതെ എംഎം മണി ഉള്‍പ്പെടെയുള്ള വേദിയിലിരിക്കുന്ന നേതാക്കള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
കോളെജില്‍ പോകും. പെണ്‍കുട്ടികള്‍ മാത്രമുള്ള കൊളോജിലെ പോവുകയുള്ളു. അവിടെ പോയിട്ട് പെണ്‍കുട്ടികളെ വളഞ്ഞ് നിര്‍ത്താനും നിവര്‍ന്ന് നിര്‍ത്താനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പൊണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ. ഇങ്ങനത്തെ പരിപാടിയൊക്കെയാട്ടാ പുള്ളി നടക്കുകയാ.’ എന്നായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം.
സംഭവത്തില്‍ രൂക്ഷ പ്രതിഷേധം ഉയരുകയാണ്. പാര്‍ട്ടിക്കകത്ത് നിന്നും ജോയ്‌സിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. മന്ത്രി എംഎം മണി ഇരിക്കുന്ന വേദിയില്‍ വെച്ച് മുന്‍ എംപി ഇത്തരം പരാമര്‍ശം നടത്തിയിട്ടും പാര്‍ട്ടി അത് തിരുത്താന്‍ തയ്യാറുന്നില്ലെന്നും ജോയ്‌സ് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നു.