നിയമങ്ങള്‍ പാലിച്ചാണ് ഓഫ് റോഡ് റെയ്സ് നടന്നത്; ഗുരുതരമായ നിയമലംഘനം ഉണ്ടായിട്ടില്ലജോജു ജോര്‍ജിന് ക്ലീന്‍ചിറ്റ് നല്‍കി ആര്‍.ടി.ഒ.

0
241

ചെറുതോണി: വാഗമണ്ണില്‍ അനുമതിയില്ലാതെ ഓഫ് റോഡ് റേസ് നടത്തിയെന്ന പരാതിയില്‍ മൊഴി നല്‍കാന്‍ നടന്‍ ജോജു ജോര്‍ജ് ഇടുക്കി ആര്‍.ടി.ഒയ്ക്ക് മുന്‍പില്‍ ഹാജരായി. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിയമങ്ങള്‍ പാലിച്ചാണ് ഓഫ് റോഡ് റെയ്‌സ് നടന്നതെന്നും ഗുരുതരമായ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും ജോജുവിന്റെ മൊഴിയില്‍നിന്നും വ്യക്തമായതായി ആര്‍.ടി.ഒ. ടി.ഒ. രമണന്‍ പറഞ്ഞു.


നേരത്തെ വിശദീകരണം തേടി മോട്ടോര്‍ വാഹനവകുപ്പ് രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും ജോജു ഹാജരായിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ഇടുക്കി ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അപ്രതീക്ഷിതമായി ജോജു ഹാജരാകുകയായിരുന്നു.


മൂന്നാഴ്ച മുന്‍പാണ് കുടുംബസഹായ ധനശേഖരണാര്‍ഥം വാഗമണ്ണില്‍ ഓഫ് റോഡ് റെയ്‌സ് സംഘടിപ്പിച്ചത്. ഇത്തരം പരിപാടികള്‍ ജില്ലയില്‍ നിരോധിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ ലംഘിച്ചെന്നും കാണിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റിയാണ് ആര്‍.ടി.ഒ.യ്ക്ക് പരാതി നല്‍കിയത്. ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത വാഹനത്തിന്റെ രേഖകള്‍ സഹിതമാണ് ജോജു ഹാജരായത്.

Leave a Reply