വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ നടന്‍ ജോജു ജോര്‍ജ് മോട്ടര്‍ വാഹന വകുപ്പില്‍ 5,000 രൂപ പിഴയടച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഇടുക്കി ആര്‍ടിഒ ഓഫിസിലാണ് പിഴയൊടുക്കിയത്. സംഭവത്തില്‍ നേരത്തെ ജോജു ആര്‍ടിഒ ഓഫിസില്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ആര്‍ടിഒ ജോജുവിന് നോട്ടിസ് അയച്ചിരുന്നു. അനുമതിയില്ലെന്ന് അറിയാതെയാണ് റേസില്‍ പങ്കെടുത്തതെന്നും സ്വകാര്യ എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തില്‍ വാഹനം ഓടിച്ചില്ലെന്നുമായിരുന്നു ജോജുവിന്റെ മൊഴി.
ഇതേ സംഭവത്തില്‍ വാഗമണ്‍ പൊലീസും ജോജുവിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇടുക്കിയില്‍ ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റാണ് ജോജുവിനെതിരെ പരാതി നല്‍കിയത്.