Friday, July 5, 2024
HomeNewsജോർദ്ദാൻ

ജോർദ്ദാൻ

ബ്രിട്ടനിൽ നിന്ന് 1946ലാണ് ജോർദ്ദാൻ സ്വാതന്ത്ര്യം നേടിയത്. രാജഭരണമായ ഇവിടെ നാമനിർദ്ദേശം ചെയ്യുന്ന 60 അംഗ കൗൺസിൽ ആണ് മന്ത്രിസഭ. പൊട്ടാഷ് സംസ്കരണമാണ് പ്രധാന സാമ്പത്തികമാർഗ്ഗം. 1982-ൽ എണ്ണ കണ്ടെത്തി. കൃഷിയിൽ വൻപുരോഗതി ലക്ഷ്യമിട്ടു പ്രവർത്തിച്ച ഒരു രാജ്യമാണ് ജോർദ്ദാൻ, തലസ്ഥാനം അമ്മാൻ (9,56720) വിസ്തീർണ്ണം 97,740 ച.കി.മി. ജനസംഖ്യ 65 ലക്ഷത്തിന് താഴെ. ഭാഷ അറബിയും മതം ഇസ്ലാമുമാണ്. നാണയം ദീനാർ (0.5388 =1 ഡോളർ)

വടക്ക് സിറിയ, തെക്ക് സഊദി അറേബ്യ, പടിഞ്ഞാർ ഇസ്രയേലും വെസ്റ്റ് ബാങ്കും, ജോർദ്ദാൻ നദിയുടെ പടിഞ്ഞാറരിക് കിഴക്ക് ഇറാക്കുമാണ് ജോർദ്ദാനിന്റെ അയൽരാജ്യങ്ങൾ. തെക്ക് ചെങ്കടലിലേക്ക് നീണ്ടുനിൽക്കുന്ന 27 കിലോമീറ്റർ മാത്രമാണ് കടൽതീരം ഉള്ളത്. അഖബ ഉൾക്കടലിലേക്ക് നീണ്ടുനിൽക്കുന്ന ഈ ഭാഗത്താണ് ജോർദ്ദാന്റെ ഏകതുറമുഖമായ അഖബയുള്ളത്.

ആധുനിക ജോർദ്ദാൻ, തലസ്ഥാന നഗരമായ അമ്മാനിന് 6000 ത്തിൽ പരം വർഷങ്ങളുടെ ചരിത്രമുണ്ട്. പ്രാചീന ശിലായുഗങ്ങളുടെയും അധിവാസവശിഷ്ടങ്ങൾ ഈ നഗരത്തിൽ നിന്ന് ഉൽഖനനം ചെയ്തിട്ടുണ്ട്. അമ്മാൻ നഗരത്തിലെ ജനസംഖ്യയിൽ ഏകദേശം 35ലക്ഷം പേരും ഇസ്രയേൽ അധിനിവേശത്തെ തുടർന്ന് ജോർദ്ദാൻ നദിയുടെ പടിഞ്ഞാറെ കരയിൽ പാലായനം ചെയ്ത ഫലസ്തീൻകാരാണ്. ഈ നഗരം ഇസ്രയേൽ അസ്സീരിയർ, ബാബിലോണിയർ തുടങ്ങിയ ജനവിഭാഗങ്ങളുടെ നിരന്തര അക്രമണങ്ങൾക്ക്
വിധേയമായിട്ടുണ്ട്. B.C. II-ാം നൂറ്റാണ്ടിൽ ദാവൂദ് നബിയുടെ ഭരണത്തിൻ കീഴിലായി. തുടർന്ന് സുലൈമാൻ നബിയുടേയും ആധിപത്യത്തിൻ കീഴിൽ നിലനിന്നുപോന്നു.

അന്റോണിയസ് ഫയസ് എന്ന റോമൻ ചക്രവർത്തി AD125-ൽ 6000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയം നിർമ്മിച്ചത് ഇന്നും സൂക്ഷിച്ച് പോരുന്നു. ടോളമിഫില ഡെൽഫസ് (285-227 BC) നഗരം കീഴടക്കി തന്റെ സ്മാരകമായി അമ്മാൻ നഗരത്തിന് “ഫിലാഡെൽഫിയ” എന്ന് നാമകരണം ചെയ്തു. ഇപ്പോഴും നഗരപ്രാന്തത്തിൽ ഫിലാഡിൽഫിയ
യൂണിവേഴ്സിറ്റി നിലനിൽക്കുന്നുണ്ട്.

1921-ൽ അബ്ദുല്ലാഹിബുനു ഹുസൈൻ ഈ നഗരത്തെ ട്രാൻസ്ജോർദ്ദാന്റെ തലസ്ഥാനമാക്കി. ഈ നഗരം സമുദ്രനിരപ്പിൽ നിന്ന് 820 മീറ്റർ ഉയരത്തിലാണുള്ളത്. “ക്യുൻ ആലിയ” ഇന്റർനാഷണൽ എയർപോർട്ടാണ് അമ്മാനിലെ എയർപോർട്ട്. അമ്മാനിൽ നിന്ന് 15 കി. മീറ്റർ കഴിഞ്ഞാൽ പിന്നെ താഴോട്ടാണ് പോവുക. ചാവുതടാകത്തിന് ഏകദേശം 12 കി.മി. എത്തുമ്പോൾ “സീലെവൽ” എന്ന ബോർഡ് കാണാം. സമുദ്രനിരപ്പിന് താഴെ തട്ടിലേക്കാണ് പിന്നീടുള്ള യാത.

മൗണ്ട് നിബോ

ഇസ്രയേൽ അതിർത്തിക്ക് സമീപം ജോർദ്ദാനിലെ ഒരു ഉയർന്ന മലയാണ് മൗണ്ട് നിബോ, അവിടെ ഒരു വടി സ്ഥാപിച്ചിട്ടുണ്ട്. അതിൽ പാമ്പ് ചുറ്റി കയറിയ രൂപമാണ് വടിക്കുള്ളത്. ചരിത്രകാലത്ത് ജനങ്ങൾ പാമ്പുകളുടെ ഉപദ്രവം അസഹ്യമായപ്പോൾ മൂസനബിയോടവർ ആവലാതിപ്പെട്ടതിനെ തുടർന്ന് അദ്ദേഹം തന്റെ കയ്യിലുണ്ടായിരുന്ന വടി അവിടെ കുത്തി നിർത്തി. അതോടെ ആ പ്രദേശം പിന്നീട് പാമ്പുകളുടെ ശല്യമില്ലാത്തതായി എന്ന് വിശ്വസിക്കപ്പെടുന്നു.

മരുഭൂമിയിൽ അലഞ്ഞ് നടന്നിരുന്ന ഇസ്രായേലികൾക്ക് സമാധാനത്തോടെ ജീവിക്കാൻ അല്ലാഹു വാഗ്ദത്വം ചെയ്ത ഫലസ്തീനും ജറുസലേമും ഇവിടെ നിന്നാണ് മൂസാ അവർക്ക് കാണിച്ചു കൊടുത്തതെന്ന് ബൈബിളിൽ വിവരിക്കുന്നത് കൊണ്ടും ക്രൈസ്തവർ അങ്ങിനെയാണ് വിശ്വസിക്കുന്നത്.

വാഗ്ദത്വ രാജ്യം എന്ന നിലയിൽ യഹൂദർ തങ്ങൾക്കവകാശപ്പെട്ട ഭൂമിയാണ് ഫലസ്തീൻ പ്രചാരണം വഴിയാണ്, നാടെങ്ങും ആട്ടിയോടിക്കപ്പെട്ടും ശിഥിലമായും കഴിഞ്ഞിരുന്ന യഹൂദരെ ഫലസ്തീനിൽ കുടിയേറാൻ പ്രേരിപ്പിച്ചത്.
കടപ്പാട്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments