കേന്ദ്ര പദ്ധതിയായ രാജീവ് ഗാന്ധി ബയോടെക്നോളജി ഹൈടെക് ലാബ് പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി

0
50

കോട്ടയം

 കേന്ദ്ര സർക്കാർ ബയോടെക്നോളജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രാജിവ് ഗാന്ധി ബയോടെക്നോളജി ഹൈടെക് ലാബ് പാലാ ജനറൽ ആശ്രുപതിയിൽ സ്ഥാപിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി കേന്ദ്ര ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ലോകസഭാംഗമായിരുന്നപ്പോൾ ഇതിനായി പരിശ്രമിച്ചു വന്നിരുന്ന അദേഹം ഇത് സംബസിച്ച് തോമസ് ചാഴികാടൻ എം.പിയുമൊത്ത് ഡൽഹിയിൽ ബന്ധപ്പെട്ടവരുമായി  ചർച്ച നടത്തി. എല്ലാവിധ ക്ലിനിക്കൽ പരിശോധനയും ഏറ്റവും മികച്ച സാങ്കേതിക വിദ്യയിൽ, ഏറ്റവും മികച്ച നിലവാരത്തിൽ കൂടുതൽ കൃത്യതയോടും വേഗത്തിലും സെൻടൽ ഗവൺമെൻ്റ് ഹെൽത്ത് സ്കീം അനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നുവെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രയോജനം.നിലവിൽ പല ടെസ്റ്റുകളും സൗകര്യമുള്ള വിദൂര സ്ഥലത്ത് അയച്ച് ദിവസങ്ങളോളം റിസൽട്ട് കാത്തിരുന്നാണ് രോഗനിർണ്ണയം നടത്തുന്നത്. ഇത് രോഗിക്കൾക്ക് കൂടുതൽ സാമ്പത്തിക ചെലവും സമയനഷ്ടവും ഉണ്ടാകുന്ന തോടപ്പം രോഗനിർണ്ണയത്തിന് ഡോക്ടർക്ക് താമസ്സവും നേരിടുന്നു.
  കാൻസർ റിസേർച്ച്, പാത്തോജൻബയോളജി, ഇൻറർ ഡി സി പ്ളന റി ബയോളജി തുടങ്ങി ഉന്നതതല ഗവേഷണങ്ങൾ നടത്തുന്ന ഈ സ്ഥാപനം DNA ,ഫിംഗർ പ്രിൻ്റിംഗ്, പ്ബ്ളിക് ഹെൽത്ത് റിസർച്ച് ആൻ്റ് സർവ്വീസസ്, ലാബട്ടറി മെഡിസിൻ ആൻ്റ് മോളികുലർ ഡയഗ് നോസ്റ്റിക് തുടങ്ങിയ ഉന്നത നിലവാരത്തിലുള്ള അനുബന്ധ ആരോഗ്യ ശാസ്ത്ര സേവന പ്രവർത്തനങ്ങളും ഈ സ്ഥാപനത്തിൽ നടത്തിവരുന്നു. കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഇപ്പോൾ ഈ സൗകര്യം നിലവിലുള്ളത്.
 കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ബയോടെക്നോളജി വകുപ്പാണ് ഇതിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കന്നത് ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും വഹിക്കുന്നതെന്നതിനാൽ നഗരസഭയ്ക്ക് യാതൊരു ബാധ്യതയും ഇല്ലാത്തതാണ്.ഇതിനാവശ്യമായ  സ്ഥലം സൗകര്യം മാത്രമെ ജനറൽ അശ്രുപതി പ്രധാനം ചെയ്യേണ്ടതുള്ളു.കെ.എം മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോൾ ഇങ്ങനെയുള്ള ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് ഒരു ഡയഗ് നോസ്റ്റിക് ബ്ലോക്ക് തന്നെ ജനറൽ അശ്രുപതിയിൽ നിർമ്മിച്ചിട്ടുണ്ട്.
 പാലാ ജനറൽ അശ്രുപതിയിൽ വരുന്ന രോഗികൾക്ക് പ്രയാജനപ്പെടുന്ന തോടപ്പം കോട്ടയം ജില്ലയിലെയും മറ്റ് പ്രദേശങ്ങളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, പ്രൈമറി ഹെൽത്ത് സെൻ്റർ, ഫാമിലി ഹെൽത്ത് കെയർ എന്നിവയ്ക്കും ഈ ലാബിൻ്റെ പ്രയോജനം ലഭിക്കുമെന്ന് ജോസ് കെ.മാണി അറിയിച്ചു.

Leave a Reply