Tuesday, November 26, 2024
HomeNewsKeralaഅധികൃതരുടെ അനാസ്ഥ ലിഫ്ട് തകരാർ മൂലം രോഗികളെ ചുമന്നു കയറ്റിയത് ഒരാഴ്ചയോളം. പ്രശ്നത്തിൽ ഇടപെട്ട്...

അധികൃതരുടെ അനാസ്ഥ ലിഫ്ട് തകരാർ മൂലം രോഗികളെ ചുമന്നു കയറ്റിയത് ഒരാഴ്ചയോളം. പ്രശ്നത്തിൽ ഇടപെട്ട് ജോസ് കെ മാണി

പാലാ

ജനറൽ ആശുപത്രി മെയിൻ ബ്ലോക്കിലെ പ്രധാന ലിഫ്ട് നിസ്സാര കാരണം മൂലം പണിമുടക്കിയത് ഒരാഴ്ച്ചയിലധികം. ഏഴുനില മന്ദിരത്തിലെ ആറും ഏഴും നിലകളിലാണ് ഓപ്പറേഷൻ തീയേറ്ററുകൾ ഉൾപ്പെടെ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടേക്ക് രോഗികളെ ഒരാഴ്ച്ചയോളം ചുമന്നും റാമ്പിലൂടെ ട്രോളിയിലും എത്തിച്ച് ജീവനക്കാരും വലഞ്ഞു.നിരവധി തവണ 7 നില കയറി ഇറങ്ങി ആരോഗ്യ പ്രവർത്തകരും കൂട്ടിരിപ്പുകാരും വിഷമിച്ചിരുന്നു.
ലിഫ്ട് തകരാർ ഉണ്ടായാൽ പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം ഇടപെട്ടാണ് പരിഹരിക്കേണ്ടിയിരുന്നത്.ഈ വകുപ്പ് അധികൃതർ തിരിഞ്ഞ് നോക്കിയില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ലിഫ്ട് അറ്റകുറ്റപണികൾ വാർഷിക കരാർ അടിസ്ഥാനത്തിൽ ലിഫ്ട് സ്ഥാപിച്ചകമ്പനിക്ക് നൽകിയിരിക്കുകയാണ്.ഒരു വർഷം 2.75 ലക്ഷം രൂപയോളമാണ് ആശുപത്രി കമ്പനിക്ക് നൽകുന്നത്. വൻ തുക വർഷങ്ങളോളം കൈപ്പറ്റിയിട്ടും സമയത്ത് തകരാർ പരിഹരിക്കുന്നതിൽ പ്രസ്തുത കമ്പനി സമയത്ത് ഇടപെടുന്നില്ല എന്നാണ് ആരോപണം.
കാൽ ഒടിഞ്ഞ് എത്തിയ കുട്ടിയുടെ പിതാവ് രോഗിയെ ചുമന്നു കയറ്റിയ വിഷമതയും ആറാം നിലയിൽ റാമ്പിലൂടെ ട്രോളിയിൽ പോയ ഗർഭിണികൾ, ഒപ്പറേഷന് വിധേയരായ രോഗികൾ തുടങ്ങി ഒട്ടേറെ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ വൈകി മാത്രം നേരിട്ടറിഞ്ഞ ജോസ് കെ മാണി വിഷയത്തിൽ ഇടപെടുകയും ആശുപത്രി അധികൃതരുമായി അടിയന്തിരമായി ബദ്ധപ്പെട്ട് ലിഫ്ട് കമ്പനി ടെക്നീഷ്യനെ ഹർത്താൽ ദിവസം വിളിച്ചു വരുത്തി കൊണ്ട് ലിഫ്ട് തകരാർ പരിഹരിച്ച് പ്രവർത്തിപ്പിച്ച് രോഗികൾക്ക് പ്രയോജനപ്പെടുത്തി നൽകി. ജോസ് കെ.മാണിയുടെ നിർദ്ദേശപ്രകാരം നഗരസഭാ ചെയർമാനും ആരോഗ്യസ്ഥിരം സമിതി ചെയർമാനും ഉൾപ്പെടെയുള്ളവരും തകരാർ പരിഹരിച്ച് ലിഫ്ട് പ്രവർത്തിപ്പിച്ച് കാണുന്നിടം വരെ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇന്ന് ഓപ്പറേഷൻ നിശ്ചയിച്ചിരുന്ന രോഗികൾക്ക് ലിഫ്ട് പ്രവർത്തിച്ചതോടെ വളരെ ആശ്വാസമായി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments