ജോസ് കെ.മാണി സന്തോഷിക്കുമ്പോഴും റോഷിക്ക് ആശങ്ക

0
44


കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ ഇടതു മുന്നണി പ്രവേശനത്തില്‍ ഏറെ സന്തോഷത്തിലാണ് ജോസ് കെ.മാണി. എന്നാല്‍ ഏറെ ആശങ്കയോടെയാണ് തദ്ദേശതെരഞ്ഞെടുപ്പിനെ റോഷി അഗസ്റ്റിന്‍ നോക്കി ാകണുന്നത്.
പതിറ്റാണ്ടുകളായി യുഡിഎഫിന്റെ ഭാഗമായി തന്റെ കുത്തക മണ്ഡലമാക്കിയ  ഇടുക്കിയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഫലം റോഷിക്ക് അത്ര സന്തോഷം നല്കുന്നതല്ല. ഇടുക്കി നിയമസഭാ മണ്ഡലത്തിലെ ഏക മുനിസിപ്പാലിറ്റിയായ കട്ടപ്പനയില്‍ ഇടതു മുന്നണിയും കേരളാ കോണ്‍ഗ്രസും കൂടിച്ചേര്‍ന്നിട്ടും ശക്തമായ മത്സരം കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചില്ല. ഇത് റോഷി അഗസ്റ്റിന്‍ എംഎല്‍എയെ ഏറെ ആശങ്കയിലാക്കിയതായാണ് റോഷിയുമായി അടുത്തു ബന്ധമുള്ളവര്‍ നല്കുന്ന സൂചന. സിപിഎമ്മുമായാണ് റോഷി തുടര്‍ച്ചയായി നേരിട്ടുള്ള പോരാട്ടം നടത്തിവന്നിരുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ റോഷിക്കുവേണ്ടി വോട്ടു തേടുകയെന്നത് സാധാരണ സിപിഎം പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം നിലവില്‍ മാനസീകമായി ഉള്‍ക്കൊള്ളാനും പ്രയാസമാണ്. ആ സാഹചര്യം കൂടി കണക്കു കൂട്ടുമ്പോള്‍ ഇടുക്കി മണ്ഡലം ഒഴിവാക്കി റോഷി പാലായിലേക്ക് ചേക്കേറിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. നിലവില്‍ പാലാ സീറ്റ് സംബന്ധിച്ച് ഇടതു ഘടകകക്ഷികളായ കേരളാ കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുത്തു കഴിഞ്ഞു. ആ സാഹചര്യത്തില്‍ ജോസ് കെ. മാണി പാലാ ഉപേക്ഷിച്ച് കടുത്തുരുത്തി മണ്ഡലത്തിലേക്ക് മാറി മത്സരിക്കാനുള്ള സാധ്യതയും നിലനില്ക്കുന്നുണ്ട്. തദ്ദേശ ്‌സഥാപന തെരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റി ഒഴികെ നിയോജകമണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസിന് കാലിടറിയ സാഹചര്യം കൂടി ജോസ് കെ.മാണി സസൂക്ഷ്മം വീക്ഷിച്ചുവരികയാണ്.

Leave a Reply