ഉഴവൂർ
സയൻസ് സിറ്റിയുടെ യും കേന്ദ്രീയ വിദ്യാലയത്തിന്റെയും റെയിൽവേ വികസനത്തിന്റെയും പിതൃത്വം ഏറ്റെടുക്കാൻ ചിലർ നടത്തുന്ന നടത്തുന്ന ഗിമ്മിക്കുകൾ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് നടത്തി വന്നിട്ടുള്ള ചതി കളുടെയും വഞ്ചനകളുടെയും പരിണിതഫലമായി കാലം കരുതിവെച്ച കാവ്യനീതിയാണ് ഓരോ കാലഘട്ടത്തിലും ഇതിനുവേണ്ടി ചരട് വലിച്ചവർക്കും പടനയിച്ചവർക്കും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് (എം ) കടുത്തുരുത്തി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1964ലെ രാഷ്ട്രീയ കാലാവസ്ഥ വീണ്ടും പുനർജനിക്കുകയാണ്.പി റ്റി ചാക്കോയെയും കെഎം മാണിയെയും ചതിച്ചവരും കൂട്ടുനിന്നു കോപ്പ്കൂട്ടിയവരും, ചരിത്രത്തിന്റെ ചാട്ടവാർ അടിയേറ്റ് അപഹാസ്യരായി പുളയുന്നതും,മക്കൾ രാഷ്ട്രീയത്തെക്കുറിച്ച് ഗീർവാണ പ്രസംഗം നടത്തിയവർ മകനെ വക്താവാക്കാൻ ഗ്രൂപ്പ് കാരണവരെ പിന്നിൽ നിന്ന് കുത്തുന്നതും കാലത്തിന്റെ കാവ്യനീതി ആയി പുനർജനിക്കുകയാന്ന് യോഗം അഭിപ്രായപ്പെട്ടു.
മുൻ കാലങ്ങളിൽ കെ കരുണാകരൻ അടക്കം ഉള്ളവരോട് ചെയ്ത നെറികേടിന് കാലം കരുതിവെച്ച ശിക്ഷയാണ് ഇന്ന് കോൺഗ്രസ് അനുഭവിക്കുന്നത്. ഇന്ന് സംസ്ഥാനം ഒട്ടാകെ യുഡിഎഫിലെയും ബിജെപിയെയും പ്രവർത്തകർ കേരള കോൺഗ്രസ് എമ്മി ലേക്ക് കടന്നു വരുന്ന സ്ഥിതിവിശേഷമാണ് വർത്തമാനകാലഘട്ടത്തിലുള്ളത്.
പാചക വാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലും, ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് പാർട്ടിയോ മുന്നണിയോ യാതൊരുവിധ പ്രതികരണങ്ങളും, കേന്ദ്ര സർക്കാരിനെതിരെ നടത്താതെ ഒളിച്ചോടുന്ന കാഴ്ചയാണ് രാഷ്ട്രീയരംഗത്ത് കാണപ്പെടുന്നത് എന്ന് യോഗം വിലയിരുത്തി.
കേരളാ കോൺഗ്രസ് (എം ) എം പി മാർ ശക്തമായ ഇടപെടൽ നടത്തി തുടർച്ചയായ പ്രവർത്തനങ്ങളിലൂടെയും നേടിയെടുത്ത അഭിമാന പദ്ധതികളായ, കുറവിലങ്ങാട് സയൻസ് സിറ്റിയും, ഒരു പാർലമെന്റ് മണ്ഡലത്തിൽ ചരിത്രത്തിലാദ്യമായി രണ്ട് കേന്ദ്ര വിദ്യാലയത്തിന് അനുമതിതേടി ലഭ്യമാക്കിയ കടുത്തുരുത്തി കേന്ദ്ര വിദ്യാലയവും, ഈ പ്രദേശങ്ങളിലെ റെയിൽവേ മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെയും പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന, മമ്മൂഞ്ഞ് ഗിമ്മിക്കുകൾ ജനങ്ങൾ അവജ്ഞയോടെ പുച്ഛിച്ചു തള്ളുമെന്ന് യോഗം വ്യക്തമാക്കി.
നിയോജകമമണ്ഡലത്തിലെ 12 മണ്ഡലങ്ങളിലെ പ്രവർത്തകരിൽ നിന്നും സമാഹരിച്ച റിപ്പോർട്ടുകൾ യോഗം ചർച്ച ചെയ്തു. നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിൽ 15 വോട്ടുകൾ വീതം കൂടി സമാഹരികാൻ പാർട്ടിപ്രവർത്തകർ തീവ്ര ശ്രദ്ധ പതിപ്പിച്ചിരുന്നവെങ്കിൽ,ബിജെപിയുമായി യുഡിഎഫ് സ്ഥാനാർഥി നടത്തിയ വോട്ട് കച്ചവടത്തെയും, അമിതമായ സാമ്പത്തിക കുത്തൊഴുക്കിലുടെനേടിയ വിപുലമായ വോട്ടു വ്യാപാരത്തെയും തടഞ്ഞുനിർത്തി, കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിക്ക് വിജയം കൈപ്പിടിയിലൊതുക്കാൻ കഴിയുമായിരുന്നു എന്ന് യോഗത്തിൽ നടന്ന ചർച്ചകളിൽ വിലയിരുത്തലുകൾ ഉണ്ടായി.
കേരള കോൺഗ്രസ് (എം )നിയോജക മണ്ഡലം പ്രസിഡണ്ട് പി എം മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ചാഴികാടൻ എം പി, പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ , ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം,സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി,കെ ടി യൂ സി (എം) സംസ്ഥാന പ്രസിഡണ്ട് ജോസ് പുത്തൻകാല,കോട്ടയം ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി വി ടി ജോസഫ്, ഓഫീസ് ചാർജ് സെക്രട്ടറി ജോസഫ് ചാമക്കാല, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജുകുട്ടി ആഗസ്റ്റി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി കമ്മിറ്റി അംഗം ഡോ :സിന്ധുമോൾ ജേക്കബ്, സോഷ്യൽ മീഡിയ ജില്ലാ കോർഡിനേറ്റർ പ്രദീപ് വലിയപറമ്പിൽ ,പാർട്ടി നേതാക്കളായ തോമസ് റ്റി കീപ്പുറം , പി സി കുര്യൻ,തോമസ് അരയത്ത്,സിറിയക് ചാഴിക്കാടൻ, KSC (എം ) സംസ്ഥാന പ്രസിഡണ്ട് അബേഷ് അലോഷ്യസ്, നിയോജകമണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി ടി എ ജയകുമാർ, പൗലോസ് കടമ്പൻകുഴി,കുരുവിള ആഗസ്തി, യൂജിൻ കൂവള്ളൂർ, ബ്രൈറ്റ് വട്ടനിരപ്പേൽ ലൗലി ജോസഫ്, ഇമ്മാനുവൽ തോമസ്, ഡോ ജോർജ് എബ്രഹാം,ജോമോൻ മാമലശ്ശേരി, സൈമൺ പരപ്പനാട്, എ എം ജോസഫ് , രാധാകൃഷ്ണ കുറുപ്പ്, കെഎസ് മനോഹരൻ, സിഎം ജെയിംസ്, പാർട്ടി മണ്ഡലം പ്രസിഡണ്ട് മാരായ സണ്ണി പുതിയിടം (വെളിയന്നൂർ) ബെൽജി ഇമ്മാനുവൽ (മരങ്ങാട്ടുപള്ളി )പിടി കുര്യൻ(ഞീഴൂർ) കെ സി മാത്യു (മാഞ്ഞൂർ )ബിജു പഴയ പുരക്കൽ (കാണക്കാരി) മാമച്ചൻ അരീക്കുതുണ്ടത്തിൽ (കടുത്തുരുത്തി) തോമസ് പുളിക്കിയിൽ (കടപ്ലാമറ്റം )സേവ്യർ കൊല്ലപ്പള്ളി (മുളക്കുളം) സിബി മാണി (കുറവലങ്ങാട്) ജോസ് തൊട്ടിയിൽ (ഉഴവൂർ) പി ടി ജോസഫ് പുറത്തേൽ (കിടങ്ങൂർ )റോയി മലയിൽ (മോനിപ്പള്ളി) എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിശദമായ ചർച്ചകൾക്ക് നേതൃത്വം നൽകി