Pravasimalayaly

പൈക സാമൂഹിക ആരോഗ്യ കേന്ദ്രം ഒരു ജനതയുടെയും കെ എം മാണി സാറിന്റെയും സ്വപ്നം : ജോസ് കെ മാണി

പൈക സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പുതിയ ആധുനിക നിലവാരത്തിലുളള കെട്ടിട സമുച്ചയം നാടിനു സമര്‍പ്പിച്ചപ്പോള്‍ സഫലമായത് ഒരു ജനതയുടെയും കെ.എം മാണി സാറിന്റെയും സ്വപ്‌നപദ്ധതിയാണെന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി.

ശബരിമല പാതയിലെ പൈക ഗവ: ആശുപത്രിയ്ക്കായി നിർമ്മിച്ച ബഹുനില സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നാടിനു സമർപ്പിച്ചു.ആരോഗ്യ വകുപ്പു മന്ത്രി വീണ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ആശുപത്രിയ്ക്ക് നവീന കെട്ടിട സമുച്ചയം നിർമ്മിക്കുവാൻ 20 കോടി രൂപ നൽകിയ മുൻ ധനകാര്യ മന്ത്രി കെ.എം.മാണിയ്ക്ക് പ്രണാമമർപ്പിച്ചാണ് ചടങ്ങ് അംഭിച്ചത്.
പുതിയ മന്ദിരത്തിനു മുന്നിൽ സ്ഥാപിച്ച കെ.എം.മാണിയുടെ ചിത്രത്തിനു മുന്നിൽ കൂപ്പുകൈകളോടെ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എം.പി.തോമസ് ചാഴികാടൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും ആശുപത്രി ഹാളിലേക്ക് പ്രവേശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ബെറ്റി റോയി, സിൽവി വിൽസൺ, ജോമോൾ മാത്യു, ജിമ്മിച്ചൻ ഈറ്റത്തോട്ട്:എന്നിവരും നേതാക്കളായ ജോസ് ടോം, സാജൻ തൊടുക, സച്ചിൻ കളരിക്കൽ, ജയിംസ് പൂവേലി, രാജേഷ് പള്ളത്ത്, ജോമോൻ കൊല്ലകൊമ്പിൽ, ഫിൽസൺ കണയങ്കൽ, ജോസുകുട്ടി പുള്ളോലിൽ എന്നിവരും പുഷ്പാർച്ചന നടത്തി.


ധനകാര്യ മന്ത്രി എന്ന നിലയിൽ ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനും നവീകരണത്തിനുമായി കെ.എം.മാണി നൽകിയ സംഭാവന കൾ വളരെ സ്മരണീയമാണെന്നും മീനച്ചിൽ താലൂക്കിലെയും പാലാമണ്ഡലത്തിലും ഉൾപ്പെടുന്ന ഉഴവൂർ, രാമപുരം, പൈക ‘, മുത്തോലി, മരങ്ങാട്ടുപിളളി,പാലാ ജനറൽ ആശുപത്രികൾക്ക് മാത്രമായി 80 കോടിയിൽപരം രൂപയാണ് കെട്ടിടങ്ങൾക്കായി ചിലവഴിച്ചതെന്നും ജോസ് കെ.മാണി പറഞ്ഞു.രാമപുരം, പൈക ആശുപത്രികൾക്ക് നബാർഡ് സഹായമാണ് ലഭ്യമാക്കിയത്. പൈക ആശുപത്രി നിർമ്മാണം കൂടി പൂർത്തിയായപ്പോൾ നേരത്തെ വിഭാവനം ചെയ്ത പദ്ധതികൾ എല്ലാം പൂർത്തികരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് ആരംഭിക്കുന്നതിനും കൂടുതൽ ജനറൽ ആശുപത്രികൾ അനുവദിച്ചതും കെ.എം.മാണി അവതരിപ്പിച്ച ബജറ്റിലൂടെയാണ്.കാരുണ്യാ ചികിത്സാ പദ്ധതി കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയ സാമൂഹിക സുരക്ഷാ പദ്ധതിയുമായിരുന്നു എന്നും അദ്ദേഹംപറഞ്ഞു.

പൈകയിലെ സാമൂഹികാരോഗ്യകേന്ദ്രം കേരളത്തിന്റെ ആരോഗ്യരംഗത്തെ കുതിപ്പിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമാണ്.കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം പഞ്ചായത്തിലെ ഈ ആതുരാലയം മീനച്ചില്‍, കൊഴുവനാല്‍ പഞ്ചായത്തുകളെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള ആശ്രയ കേന്ദ്രമായി ഈ ആശുപത്രിമാറും.

ആശുപത്രിയുടെ സാക്ഷാത്ക്കാര വേളയിൽ ഏറെ കൃതഞ്ജതയോടെ സ്മരിക്കുന്ന നാമമാണ് ശ്രീ. മാത്തച്ചൻ കുരുവിനാ ക്കുന്നേലിൻ്റെത്. ആശുപത്രിക്കായി കണ്ണായ സ്ഥലം വിട്ടു നൽകിയത് അദ്ദേഹമാണ്. ഈ ആശുപത്രി സമുച്ചയത്തിന് അദ്ദേഹത്തിൻ്റെ പേരു നൽകണം. ആ പേരിലായിരിക്കണം ആതുരാലയം അറിയപ്പെടേണ്ടത്.

പൈക ഗ്രാമത്തില്‍ തന്നെ മുന്തിയ സൗകര്യങ്ങളുളള ചികിത്സാലയം എന്നത് കെ.എം മാണിസാറിന്റെ ആശയവും ആഗ്രഹവുമായിരുന്നു. പൈക ആശുപത്രി തുറന്നതോടെ പാലാ മേഖലയിലെ എല്ലാ പ്രധാന ആരോഗ്യ കേന്ദ്രങ്ങളും നവീന കെട്ടിട സമുച്ചയത്തിലേക്കും നൂതന ചികിത്സാ രംഗത്തേക്കും കടക്കുകയാണ്.രാമപുരം, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, മുത്തോലി ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണം നേരത്തെ തന്നെ ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയായിരുന്നു. ഇത് യുഗപ്പിറവിയാണ്. പാലായിലെ ആരോഗ്യ രംഗത്ത് വിപ്‌ളവകരമായ ഈ മാറ്റത്തിന് വഴിയൊരുക്കിയത്് മാണി സാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുളള പദ്ധതികളാണ്. നൂതന സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴിലായ പാലാ ജനറല്‍ ആശുപത്രി വികസന വഴിയിലെ നാഴികക്കല്ലാണ്. സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലൂടെ പൈക സാമൂഹികാരോഗ്യകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കെല്ലാം നവീന കെട്ടിട സമുച്ചയങ്ങള്‍ ഉള്ള ഏക നിയോജക മണ്ഡലമാണ് പാലാ മാറി. കെ.എം.മാണി ആരോഗ്യമേഖലയ്ക്ക് നല്‍കിയ വലിയ സംഭാവനയാണ് നൂതന ആശുപത്രി സമുച്ചയങ്ങളുടെ ഈ ശൃംഖല.കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനം കൂടിയാണ് ഇവിടെ പൂര്‍ണമാകുന്നത്.

മണ്ഡലത്തിന്റെ വികസന മുഖച്ഛായ മാറ്റിയെഴുതുന്ന ആശുപത്രി നവീകരണ പദ്ധതിയുടെ ഭാഗമായി പൈക ആശുപത്രി കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും ആയി 20 കോടി രൂപയാണ് മുന്‍ ധനകാര്യ മന്തി കെ.എം.മാണി നബാര്‍ഡ് സഹായമായി അനുവദിച്ചത്. 15 കോടിരൂപ കെട്ടിടത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായിട്ടും 5 കോടിയില്‍പരം രൂപ ഉപകരണങ്ങള്‍ക്കുമായാണ് തുക മാറ്റിവച്ചത്. പണം അനുവദിച്ചുവെങ്കിലും തടസവാദ കുരുക്കില്‍പണി നീണ്ടു കെട്ടിട നിര്‍മാണ സ്ഥലത്തെ നിലവിലുണ്ടായിരുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി നിര്‍മാണത്തിനു കളം ഒരുങ്ങാന്‍ ഏറെ സമ്മര്‍ദം വേ്ണ്ടി വന്നു.ഇത്് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു കാലവിളംബം വരുത്തുമോ എന്ന ആശങ്ക ഉയര്‍ന്നു. നിശ്ചിത സമയത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന നബാര്‍ഡ് വ്യവസ്ഥ പാലിക്കുവാന്‍ കഴിയാതെ വന്നത് അനുവദിച്ച ഫണ്ടു നഷ്ടമാക്കുമോ എന്നു ആശങ്കയും വരിഞ്ഞുമുറുക്കി.

അഞ്ചു നിലകളിലായി വിഭാവനം ചെയ്ത കെട്ടിടത്തിന് നാലു നിലകളിലേക്ക് ചുരുക്കേണ്ടിയും വന്നു. കോവിഡ് ലോക്ഡൗണും പിന്നിടുളള അനിശ്ചിതത്വവും
നിര്‍മാണത്തെ വൈകിപ്പിച്ചു. ഇതോടെ ഫണ്ട് നഷ്ടപ്പെടാതിരിക്കുന്നതിനായി വീണ്ടും നബാര്‍ഡിനെ സമീച്ചു. അനുവദിച്ച കാലാവധിയില്‍ നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ ഫണ്ടു നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് നേരിട്ട് ഇടപെട്ടത്. പാര്‍ലമെന്റംഗമായിരുന്ന കാലത്ത്് പ്രത്യേക അനുമതി ലഭ്യമാക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന്് പണി പുനരാംരംഭിച്ചു.

മൂവാറ്റുപുഴ – പുനലൂര്‍ സംസ്ഥാന പാതയുടെ ഓരത്ത് പൈകയിലെ പുതിയ കെട്ടിട സമുച്ചയം നാടിന്റെ ആതുരശുശ്രൂഷാ രംഗത്തെ കരുതലും കാരുണ്യവുമാണ്. ആതുരാലയം സഫലമാക്കുന്നതിന് യത്‌നിച്ച എല്ലാവര്‍ക്കും അത് അഭിമാനത്തിന്റെ നിമിഷമാണ്. മാണി സാറിന്റെ സ്വപ്‌ന പദ്ധതി നാടിനു സമര്‍പ്പിച്ച ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിനോടുളള നന്ദിയും അറിയിക്കുന്നു.

Exit mobile version