Pravasimalayaly

നിയമ സഭ സീറ്റ് വിഭജനം : നേട്ടമുണ്ടാക്കി ജോസ് കെ മാണി

നിയമസഭ തെരഞ്ഞടുപ്പിൽ കേരള കോൺഗ്രസ്‌ എം നേട്ടമുണ്ടാക്കി. പാർട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയത്ത് 5 സീറ്റിൽ പാർട്ടി മത്സരിക്കും. സിപിഎമ്മിന്റേത് അടക്കം മറ്റ് പാർട്ടികളുടെ സിറ്റിംഗ് സീറ്റുകളും ലഭിച്ചത് ജോസ് കെ മാണിയ്ക്കുള്ള രാഷ്ട്രീയ അംഗീകാരമായി വിലയിരുത്തുന്നു. ജോസഫ് ഗ്രൂപ്പുമായി ലയിക്കുന്നതിന് മുൻപ് 9 സീറ്റിൽ മത്സരിച്ചിരുന്ന പാർട്ടി ഇപ്പോൾ 13 സീറ്റിൽ മത്സരിക്കുവാൻ തയ്യാറെടുക്കുന്നു.

ജോസ് കെ മാണിയുടെ വരവോടെ മധ്യകേരളത്തിലെ മറ്റ് കേരള കോൺഗ്രസുകൾക്ക് സീറ്റ് നഷ്ടമായി. ജനാധിപത്യ കേരള കോൺഗ്രസ്‌ ചെയർമാൻ കഴിഞ്ഞ തവണ മത്സരിച്ച ചങ്ങനാശ്ശേരി സീറ്റും കേരള കോൺഗ്രസ്‌ സ്കറിയ തോമസ് മത്സരിച്ച കടുത്തുരുത്തി സീറ്റും ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചു. പാർട്ടി സെക്രട്ടറിയുടെ നാട്ടിലെ മണ്ഡലം ആയ കാഞ്ഞിരപ്പള്ളി സിപിഐ ജോസ് കെ മാണി വിഭാഗത്തിന് നൽകേണ്ടി വന്നു. ചങ്ങനാശ്ശേരി സീറ്റിന് വേണ്ടി ആഞ്ഞുപിടിച്ചെങ്കിലും വൈക്കം കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ട അവസ്‌ഥയിൽ സിപിഐ എത്തി.

സിപിഎം മണ്ഡലങ്ങളായ റാന്നി, കുറ്റിയാടി എന്നിവയും ജോസ് കെ മാണി വിഭാഗത്തിന് നൽകി. ഇതിനെതിരെ സിപിഎം പ്രാദേശിക നേതൃത്വത്തിൽ നിന്ന് വലിയ എതിർപ്പാണ് ഉണ്ടായത്

Exit mobile version