ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതിയും തള്ളി; ഇനി രണ്ടില ചിഹ്‌നം ജോസ് കെ. മാണിക്ക് സ്വന്തം

0
50

പി.ജെ. ജോസഫ്​ സമര്‍പ്പിച്ച ഹർജി സുപ്രീംകോടതിയും തള്ളിയതോടെ രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്​ ജോസ് കെ. മാണി വിഭാഗത്തിന്​ തന്നെ.

നേരത്തെ, രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ്​ വിഭാഗത്തിന്​ നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​ന്‍ ഉത്തരവ്​ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്​ ശരിവെച്ചിരുന്നു. പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്ക്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷൻ്റെ അംഗീകാരവും ലഭിച്ചു. തുടര്‍ന്നാണ്​ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്​. എന്നാല്‍, ഹൈകോടതി ഉത്തരവ്​ സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

രണ്ടിലക്കായുള്ള നിയമപോരാട്ടത്തില്‍ ഹൈകോടതിയിലും ജില്ല കോടതിയിലും ജോസഫ്​ വിഭാഗത്തിന്​ നേരത്തേ തിരിച്ചടി നേരിട്ടിരുന്നു. തുടര്‍ന്ന്​ ജോസ് കെ. മാണി രണ്ടില ഉപയോഗിക്കുന്നത്​ സ്​റ്റേ ചെയ്യണമെന്ന ആവശ്യവുമായി ജോസഫ്​ ഹൈകോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു. ആ ഹരജിയും തള്ളി. ഇതിനെതിരെ സമര്‍പ്പിച്ച ഹരജി ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്​ തള്ളുകയായിരുന്നു.

Leave a Reply