Monday, January 20, 2025
HomeKeralaKottayamപാലായിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കണം.ജോസ്.കെ.മാണി എം.പി.

പാലായിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കണം.ജോസ്.കെ.മാണി എം.പി.

പാലാ: പാലാ മേഖലയിൽ ഏതാനും വർഷമായി പാതിവഴിയിൽ പ്രവർത്തനം നിലച്ച വികസന പദ്ധതികൾ പുനരാരംഭിക്കുന്നതിലേക്ക് ആവശ്യമായ ബജറ്റ് വിഹിതം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ പൊതുഭരണം, ധനകാര്യം, പൊതുമരാമത്ത് ,ജലസേചനം, ഐ.ടി വകുപ്പ് മന്ത്രിമാർക്ക് നിവേദനം സമർപ്പിച്ചു.

പാലായിലെ എൽ.ഡി.എഫ് ഘടകങ്ങളും ജനപ്രതിനിധിക

ളും ഉന്നയിച്ച വിവിധ ആവശ്യങ്ങളാണ് വിവിധ മന്ത്രാലയങ്ങൾക്ക് സമർപ്പിച്ചത്.

മീനച്ചിൽ റിവർ വാലി പദ്ധതി പുനരാരംഭിക്കുക, അരുണാപുരം ചെക്ക് ഡാമിന് പുതിയ ഭരണാനുമതി നൽകുക, റിവർ വ്യൂ എലിവേറ്റഡ് ബൈപാസിൻ്റ പൂർത്തീകരണം, പാലാ റിംഗ് റോഡ് രണ്ടാം ഘട്ടം, മുത്തോലി – ഭരണങ്ങാനം സമാന്തരപാത നിർമാണം, ജനറൽ ആശുപത്രി റോഡ്, പാലാ ഇൻഫോസിറ്റിയുടെ തുടർ നടപടികൾ, പാലാജനറൽ ആശുപത്രി, പൈക, രാമപുരം ആശുപത്രികളുടെ വികസനo, ഗ്രീൻ ടൂറിസം പദ്ധതി, നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് രണ്ടാം ഘട്ട നിർമ്മാണം എന്നിവ സംബന്ധിച്ചാണ് നിവേദനം നൽകിയിരിക്കുന്ന ത്.

നഗരസഭാ ചെയർമാൻ അൻ്റോ പടിഞ്ഞാറേക്കര ,ഫിലിപ്പ് കുഴികുളം, ബൈജു പുതിയിടത്തുചാലിൽ, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺമാന്തോട്ടം എന്നിവരും നിവേദനസംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments