Saturday, November 16, 2024
HomeNewsKeralaകേരളാ ബഡ്‌ജറ്റ് : കർഷകാനുകൂലമായതിന് പിന്നിൽ കേരളാ കോൺഗ്രസ്സ് (എം) സ്വാധീനമെന്ന് ജോസ് കെ.മാണി എം.പി

കേരളാ ബഡ്‌ജറ്റ് : കർഷകാനുകൂലമായതിന് പിന്നിൽ കേരളാ കോൺഗ്രസ്സ് (എം) സ്വാധീനമെന്ന് ജോസ് കെ.മാണി എം.പി

കോഴിക്കോട് കേരളാ ബജറ്റിൽ റബ്ബർ വിലസ്ഥിരതാ ഫണ്ടിൽ 500കോടി രുപാ വകയിരു ത്തിയതും വന്യമൃഗ ശല്യം നേരിടുന്നതിന് 25 കോടിയും, കെ.എം.മാണിസാറിന്റെ സ്വപ്‌ന പദ്ധതിയായ കാരുണ്യ ബനവലൻറ് ഫണ്ടിന് 500 കോടി വകയിരുത്തുകയും ചെയ്ത ബജറ്റ് കേരളാ കോൺഗ്രസ്സ് (എം) നിലപാട്കൾക്ക് അനുസരിച്ചുള്ളതാണെന്ന് കേരളാകോൺഗ്രസ്സ് (എം) ചെയർമാൻ ജോസ്കെ.മാണി അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ്സ് (എം) ജില്ലാ നേതൃ സമ്മേളനം ഉത്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസ്കെ. മാണി.

ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ബോർഡ് ചെയർമാൻമാരായ സ്റ്റീഫൻ ജോർജ്, കെ.ജെ.ദേവസ്യ, മുഹമ്മദ്ഇക്‌ബാൽ, അഡ്വ.ജോസ് ജോസഫ് എന്നിവർക്ക് സ്വീകരണം നല്കി. കേരളാ കോൺ (എം) ജില്ലാ പ്രസിഡണ്ടുമാരായ പി.എം.ജോണി, ജോയി കൊന്നക്കൽ,,ബേബി കാപ്പുകാട്ടിൽ, കെ.കെ നാരായണൻ , കെ.എം.പോൾസൺ’ ആൻറണി ഈ രൂരി, വയലാങ്കര മുഹമ്മദ് ഹാജി’ സുരേന്ദ്രൻ പാലേരി, ബോബി മൂക്കൻ തോട്ടം,KSC ജില്ലാ പ്രസിഡണ്ട് നവ്യ. എൻ, വനിതാ കോൺഗ്രസ്സ് ജില്ലാപ്രസിഡന്റ് വിജി വിനോദ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ്’ പയിമ്പള്ളി, അരുൺ തോമസ്, രാഘവൻ കല്ലാനോട്,റീത്താ ജസ്റ്റിൻ, ബേബി കൂനന്താനം, ബഷീർ വടകര, നാരായണൻ വടയക്കണ്ടി, റുഖിയ ബീവി എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments