Pravasimalayaly

മരങ്ങാട്ടുപ്പിള്ളി സെൻ്റ് തോമസ് സ്കൂളിൽ ഹയർസെക്കൻ്ററി അനുവദിക്കണം: ജോസ് കെ മാണി

പാലാ

മരങ്ങാട്ടുപ്പിള്ളി സെൻ്റ് തോമസ് ഹൈസ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗം അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി

പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടിക്ക് നൽകിയ നിവേദനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കെ.എം. മാണി സ്കൂൾ വിദ്യാഭ്യാസം നടത്തിയ വിദ്യാലയമാണ് അദ്ദേഹത്തിൻ്റെ സ്വദേശമായ മരങ്ങാട്ടുപിള്ളിയിലുള്ള സെൻ്റ് തോമസ് ഹൈസ്കൂൾ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള വിദ്യാലയം വിദ്യാഭ്യാസ മേഖലയിൽ മികച്ച ട്രാക്ക് റെക്കോർഡാണ് സൂക്ഷിക്കുന്നത്

എസ്എസ്എൽസി വിജയശതമാനം മുമ്പെത്തെക്കാൾ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് അവസരം നൽകാൻ ഇത്തരമൊരു തീരുമാനം സഹായിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.

ഹയർ സെക്കൻ്ററി സ്കൂളായി ഉയർത്തിയാൽ പാലാ, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗുണകരമാവുമെന്നും ജോസ് കെ മാണി നിവേദനത്തിൽ ആവശ്യപ്പെട്ടു

Exit mobile version