Pravasimalayaly

ബഫർസോണിൽ കൂടുതൽ സർക്കാർ ഇടപെടൽ വേണം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് ജോസ് കെ മാണി

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ നടപടികൾ നീണ്ടുപോകുന്നതിൽ അതൃപ്തി പരസ്യമാക്കി ജോസ് കെ മാണി വിഭാഗം. വിഷയം കൈകാര്യം ചെയ്യാനായി പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ജോസ് കെ മാണി അറിയിച്ചു. പാർട്ടി സ്വന്തം നിലയിൽ നടത്തിയ വിവിര ശേഖരണത്തിൻറെ വിശദാംശങ്ങളും ജോസ് കെ മാണി പുറത്ത് വിട്ടു. 

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാർക്കുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല നിർണയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നിട്ട് മൂന്ന് മാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ പ്രധാന ഘടക കക്ഷി തന്നെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിക്കുന്നത്.

മൂന്നു മാസത്തിനകം ബഫർ സോൺ പ്രദേശങ്ങളിലെ ജനവാസ മേഖലകൾ സംബന്ധിച്ച കണക്കുകൾ നൽകാൻ സുപ്രീം കോടതി നിശ്ചയിരുന്നു. കേരള റിമോട്ട് സെൻസിംഗ് ഏജൻസിയുടെ സഹായത്തോടെ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് ഈ വിവരങ്ങൾ ഒരു പരിധിവരെ ശേഖരിച്ചതായാണ് വനം വകുപ്പിൻറെ വാദം. പ്രാഥമിക റിപ്പോർട്ട് സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഇത് പോരെന്നാണ് ജോസ് കെ മാണി പറയുന്നത്. ബഫർ സോൺ ബാധിക്കുന്ന പ്രദേശങ്ങളിൽ നേരിട്ടെത്തി പഠനം നടത്തണം. ഇതിനായി പ്രത്യേക സമിതിയെ വയ്ക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്വന്തം നിലയിൽ ആഘാതം സംബന്ധിച്ച് പഠനം നടത്തി ഈ വിവരങ്ങൾ എംപവേർഡ് കമ്മിറ്റ് കൈമാറിയ ശേ്ഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
 

Exit mobile version