Monday, October 7, 2024
HomeNewsകെഎം ബഷീറിന്റെ മരണം: ഒന്നര വര്‍ഷത്തിനു ശേഷം വിചാരണ തുടങ്ങുന്നു

കെഎം ബഷീറിന്റെ മരണം: ഒന്നര വര്‍ഷത്തിനു ശേഷം വിചാരണ തുടങ്ങുന്നു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാര്‍ ഇടിച്ചു കാറിടിച്ചു മരിച്ച കേസില്‍ കുറ്റപത്രം നല്‍കി ഒന്നര വര്‍ഷത്തിനു ശേഷം വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഇന്ന് കേസ് പരിണിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കാറിടിച്ചു മരിച്ചതുമായി ബന്ധപ്പെട്ട കേസ് വിചാരണ നടപടികള്‍ക്കായി സെഷന്‍സ് കോടതിയിലേയ്ക്ക് കൈമാറിയതിനു ശേഷം ഇതാദ്യമായാണ് കേസ് പരിഗണിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ആദ്യപ്രതി. ശ്രീറാം വെങ്കിട്ടരാമനോടു രണ്ടാം പ്രതിയായ വഫ ഫിറോസിനോടും ഹാജരാകണമന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ കേസിലെ നിര്‍ണായക തെളിവാണ്. പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി ഈ ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ടരാമാനു നല്‍കിയിരുന്നു. ഇതിനു ശേഷമാണ് കേസ് സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments