മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു

0
28

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 

തൃപ്പൂണിത്തുറയില്‍ സഹോദരിക്കൊപ്പമായിരുന്നു താമസം. ദേശാഭിമാനി കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് സദ് വാര്‍ത്ത, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു. 

നവമലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബംഗാളി സാഹിത്യകൃതികളുടെ വിവര്‍ത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ അന്തരിച്ച രവി വര്‍മയാണ് പിതാവ്.

Leave a Reply