Saturday, November 23, 2024
HomeNewsNationalഇന്ത്യയുടെ നാല്പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻ വി രമണയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ്...

ഇന്ത്യയുടെ നാല്പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻ വി രമണയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു

ഇന്ത്യയുടെ നാല്പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻ വി രമണയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡെ ഏപ്രിൽ 23ന് സ്ഥാനമൊഴിയും. ഏപ്രിൽ 24ന് എൻ വി രമണ സ്ഥാനമേൽക്കും. 2022 ഓഗസ്റ്റ് 26വരെയാണ് ജസ്റ്റിസ് രമണയുടെ കാലാവധി

ആന്ധ്രാ പ്രദേശിലെ കൃഷ്ണാ ജില്ലയിലെ പൊന്നാവാരം ഗ്രാമത്തിലുള്ള കർഷക കുടുംബത്തിൽ 1957 ഓ​ഗസ്റ്റ് 27നാണ് ജസ്റ്റിസ് എൻ വി രമണ ജനിച്ചത്. അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തത് 1983 ഫെബ്രുവരി 10നാണ്. ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായി 2000 ജൂൺ 27ന് നിയമിതനായി. 2013 മാർച്ച് 10 മുതൽ മേയ് 20 വരെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2013 സെപ്റ്റംബർ രണ്ടിന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്ജിയായി.

നിയമസഭ കൂടുന്നത് നീട്ടിവയ്ക്കാനുളള അരുണാചൽ പ്രദേശ് ഗവർണറുടെ ഉത്തരവിനെതിരായ വിധിയും, ജമ്മു കശ്മീരിൽ ഇന്റർനെറ്റ് പുനസ്ഥാപിക്കുന്നതിനുളള വിധിയും ഭർത്താവ് ഓഫീസിൽ ചെയ്യുന്ന ജോലിക്ക് തുല്യമാണ് ഭാര്യ വീട്ടിൽ ചെയ്യുന്ന ജോലി എന്ന സുപ്രീംകോടതി വിധിയും പുറപ്പെടുവിച്ചത് ജസ്റ്റിസ് എൻവി രമണയാണ്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് വാദിച്ച ജഡ്ജിമാരുടെ പാനലിലും അദ്ദേഹം അംഗമായിരുന്നു.

ആന്ധ്രയിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് എൻ വി രമണ. സുപ്രീം കോടതിയുടെ ഒമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന(1966–67) സുബ്ബ റാവു ആയിരുന്നു ഇതിന് മുൻപ് ആന്ധാപ്രദേശിൽ നിന്ന് ഈ പദവിയിലേക്കെത്തിയ ആദ്യ വ്യക്തി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments