Sunday, November 24, 2024
HomeNewsKeralaകേരളത്തിൻറെ സെക്രട്ടറിയേറ്റ് ഇപ്പോൾ തൃക്കാക്കരയിലാണെന്ന് ഫ്രാൻസിസ് ജോർജ്

കേരളത്തിൻറെ സെക്രട്ടറിയേറ്റ് ഇപ്പോൾ തൃക്കാക്കരയിലാണെന്ന് ഫ്രാൻസിസ് ജോർജ്

കൊച്ചി: ഇടതുമുന്നണിയുടെ കനത്ത പരാജയ ഭീതിയിൽ സംസ്ഥാനത്തിൻറെ ഭരണ സിരാകേന്ദ്രം ഇപ്പോൾ തൃക്കാക്കരയിലാണ് പ്രവർത്തിക്കുന്നതെന്ന് കേരള കോൺഗ്രസ് നേതാവും മുൻ എം പി യുമായ കെ. ഫ്രാൻസിസ് ജോർജ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിൻറെ തെരഞ്ഞെടുപ്പ്‌ പ്രചരണാർത്ഥം കടവന്ത്രയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിയുടെ മറവിൽ കിറ്റും പെൻഷനും നൽകിയാണ് പിണറായി സർക്കാർ തുടർഭരണം നേടിയത്. കോവിഡ് പ്രതിസന്ധി മൂലം ജീവിതമാർഗം നഷ്ട്ടപെട്ട ജനങ്ങൾ തുടർന്നും സർക്കാർ സഹായം കിട്ടുമെന്ന വലിയ പ്രതീക്ഷയിൽ ഇടതുമുന്നണിക്ക് തുടർഭരണം നൽകുകയായിരുന്നു.എന്നാൽ സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം കഴിയുമ്പോൾ കിറ്റ്, പെൻഷൻ, പാവപ്പെട്ടവരുടെ ചികിത്സ, പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം എല്ലാം മുടങ്ങി. ജനങ്ങളെ കബളിപ്പിച്ച പിണറായി സർക്കാരിന് ജനം വോട്ടുകൊണ്ട് മറുപടി നൽകുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

തൃക്കാക്കരയിൽ നടക്കുന്നത് രാഷ്ട്രീയപോരാട്ടമാണെന്നും വിവാദങ്ങൾ ഉണ്ടാക്കി ശ്രദ്ധ തിരിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ എം പി, ബെന്നി ബഹനാൻ എം പി, മുൻ മന്ത്രി കെ സി ജോസഫ്, സി പി ജോൺ ,സി എച് ഇബ്രാഹിം എം ൽ എ തുടങ്ങിയവരും പ്രസംഗിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments