വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർ കൊല്ലപ്പെടുമ്പോൾ നോക്കി നിൽക്കുന്ന സർക്കാർ അനാസ്ഥക്കെതിരെ തുറന്നടിച്ചു ഫ്രാൻസിസ് ജോർജ്

0
256

*മുവാറ്റുപുഴ: വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ മേൽ നിരന്തരം നടക്കുന്ന വന്യജിവി ആക്രമണം തടയുവാൻ കഴിയാത്ത സർക്കാരുകളുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് കേരള കോൺഗ്രസ് നേതാവ് കെ.ഫ്രാൻസിസ് ജോർജ് പ്രസ്താവിച്ചു.

അതിർത്തിയിൽ കർഷകർ ഓരോ ദിവസവും ഭീതിയോടെയാണ് തള്ളിനീക്കുന്നത്.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഓരോ ദിവസവും കൊല്ലപെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 10 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും സർക്കാർ ഗുരുതരമായ അനാസ്ഥ തുടരുന്നത് പ്രതിക്ഷേധാർഹമാണ്.

ജനങ്ങളെ ആക്രമിക്കുന്നത് മാത്രമല്ല കൃഷിയും കൃഷിയിടവും വ്യപകമായി നശിപ്പിക്കപ്പെടുന്നു. കർഷകരെയും അവരുടെ സ്വത്തുക്കളും സംരക്ഷിക്കുവാൻ സമഗ്രമായ പദ്ധതി സർക്കാർ അടിയന്തിരമായി നടപ്പാക്കണം. വനാതിർത്തിയിൽ കിടങ്ങുകളും ശക്തമായ ഫെൻസിങ് സംവിധാനവും ഏർപ്പെടുത്തണം. മനുക്ഷ്യ ജീവൻ നഷ്ടപ്പെടുന്നത് തിരിച്ചറിയുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കഴിയാത്തതു മനുക്ഷ്യവകാശ ലംഘനമാണ്. ജന വികാരം ഉൾക്കൊണ്ടുള്ള നിയമ ഭേദഗതിയ്‌ക്ക്‌ സർക്കാർ തയാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

Leave a Reply