കെ.മുരളീധരൻ എംപിയെ യുഡിഎഫ് കൺവീനറാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ വ്യാപക കമന്റുകൾ.
നിലവിൽ, യുഡിഎഫ് കൺവീനറായ എം.എം.ഹസൻ തൽസ്ഥാനത്തു തുടരുമെന്ന സൂചനകൾക്കിടെയാണ് മുരളീധരനായി ‘കമന്റ് ക്യാംപെയ്ൻ’
https://m.facebook.com/story.php?story_fbid=1303964483371270&id=294493857651676
പെട്രോൾ വില വർധനയ്ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവർക്കു കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകുന്നതുമായും ബന്ധപ്പെട്ടു രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകൾക്കു താഴെയാണ് മുരളീധരന് അനുകൂലമായി കമന്റുകൾ പ്രവഹിച്ചത്.
കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്.