എം.എ.യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമായിരുന്നുവെന്ന് കെ.മുരളീധരന്‍ എംപി. ഭക്ഷണം കൊടുത്തതിനൊന്നുമല്ല ലോക കേരള സഭയെ വിമര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരള സഭയില്‍ ഉയര്‍ന്നു വരുന്ന വിഷയങ്ങളൊന്നും തന്നെ പരിഹരിക്കപ്പെടുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് പ്രവാസികളോട് സ്നേഹമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ലോക കേരള സഭ കൊണ്ട് ഒരു ഉപകാരവും പ്രവാസികള്‍ക്കില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. സ്വര്‍ണ കളളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം വേണം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. അതുവരെ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ കേസില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച അനിത പുല്ലയില്‍ എങ്ങനെ സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയില്‍ പങ്കെടുത്തെന്ന് മുരളീധരന്‍ പറഞ്ഞു. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവര്‍ എങ്ങനെ കടന്നു. സ്പീക്കര്‍ക്ക് എന്തുകൊണ്ട് തടയാനായില്ലെന്ന് അദ്ദേഹം ചോദിച്ചു. സ്പീക്കര്‍ മറുപടി പറയണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.