Pravasimalayaly

‘പിണറായി നരേന്ദ്ര മോദിയുടെ പ്രതിപുരുഷന്‍’, ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്ന് കെ. മുരളീധരന്‍


 മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി. പിണറായി നരേന്ദ്ര മോദിയുടെ പ്രതിപുരുഷനാണെന്നും ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും മുരളീധരന്‍ തുറന്നടിച്ചു.

പിണറായി രാത്രിയില്‍ ആര്‍എസ്എസ് ഓഫീസില്‍ പോയി പകല്‍മാന്യന്‍ ആകാനാണ് ശ്രമിക്കുന്നത്. കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് മാര്‍ക്‌സിസ്റ്റ് തന്നെയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version