പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടമായി, സംസാരിക്കുന്നത് മാനസികനില തെറ്റിയ ആളെ പോലെ;കെ മുരളീധരന്‍

0
261

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടമായി. മാനസികനില തെറ്റിയ ആളെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി പച്ചക്കള്ളമായിരുന്നു പറഞ്ഞത് എന്നതിന്റെ തെളിവാണ് പദ്ധതി ചെലവിനെ കുറിച്ചുള്ള റയില്‍വേ മന്ത്രിയുടെ പ്രസ്താവന.


കേന്ദ്രത്തിന്റെ പൊലീസ് എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രി സന്തോഷിക്കുന്നു. സിപിഎം ചെയ്ത മുന്‍കാല സമരങ്ങളെ പോലും തളളി പറയുന്ന സമീപനമാണ് പിണറായിയുടേത്. എംപിമാരോട് ഐഡി കാര്‍ഡ് ചോദിച്ചിട്ടില്ലെന്നും, ഡല്‍ഹി പൊലീസ് കള്ളം പറയുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply