മുൻമന്ത്രി കെ നാരായണക്കുറുപ്പിന്റെ പത്താം ചരമ വാർഷികത്തിന്റെ ഭാഗമായി ജൂൺ 26 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് പൊൻകുന്നം മഹാത്മാ ടൗൺ ഹാളിൽ കെ നാരായണകുറുപ്പ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും നടത്തും.എ എം മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിക്കുന്ന യോഗം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
എം എൽ എ വാഴൂർ സോമൻ മുഖ്യപ്രഭാഷണം നടത്തും.കെ നാരായണകുറുപ്പ് കലാസാംസ്‌കാരിക സമിതിയുടെ നാടക പ്രതിഭ പുരസ്‌കാരം പൊൻകുന്നം സെയ്‌തിന് സമ്മാനിക്കും.വിവിധ രംഗങ്ങളിലെ 28 പ്രതിഭകളെ ആദരിക്കും. 100 പേർക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്യും. അനാഥലയങ്ങളിലെ അന്തേവാസികൾക്ക് ഉള്ള വസ്ത്ര വിതരണവും നടത്തും