Pravasimalayaly

ആയിരങ്ങൾ അണിനിരന്ന മഹാ സംഗമം : കെ റെയിലിനെതിരെ സമരം ചെയ്യുന്നജനങ്ങളെ മുഖ്യമന്ത്രി കേൾക്കണം : മേധാ പട്കർ

തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്കെതിരായി സമരം ചെയ്യുന്ന ജനങ്ങളെ കേൾക്കാനും അവരുടെ പ്രതിനിധികളായ സമര നേതാക്കളുമായി ചർച്ച നടത്താനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് മേധാപട്കർ അഭിപ്രായപ്പെട്ടു. സംസ്ഥാന കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന് മാർച്ച്‌ ഒന്നിന് ആരംഭിച്ച സംസ്ഥാന സമരജാഥയുടെ സമാപന സംഗമം സെക്രട്ടേറിയറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അവർ.

ഇന്ത്യൻ റയിൽവേയെ ശക്തിപ്പെടുത്തുക എന്നത് രാജ്യത്തിൻ്റെ ആവശ്യമാണ്. കെ റയിലിനും മുബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ പദ്ധതിക്കും എതിരെ നടക്കുന്ന സമരം രാജ്യത്തിന് വേണ്ടിയുള്ളതാണ്. അടിമുടി അശാസ്ത്രീയമായ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ റയിൽവേ ബോർഡ് നൽകിയ തത്വത്തിലുള്ള അംഗീകാരം പോലും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കൃത്യമായ സാമൂഹ്യ-പാരിസ്ഥിതിക ആഘാത പഠനങ്ങൾ പോലും നടത്തിയിട്ടില്ല. കെ റെയിലിൻ്റെ പേരിൽ ജനങ്ങളുടെ സ്വകാര്യ ഭൂമിയിൽ അതിക്രമിച്ചു കടക്കുക എന്നതാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് അത് എത്രയും വേഗം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു. കെ റയിൽ വേണ്ട കേരളം വേണം എന്ന സമര സമിതിയുടെ മുദ്രാവാക്യം ജനങ്ങൾക്കൊപ്പം ഏറ്റ് വിളിച്ചാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.

സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സർക്കാരിൻ്റേത് ഇരട്ടത്താപ്പ് : ശശികാന്ത് സോനാവാനേ

ബുള്ളറ്റ് ട്രയിന് എതിരായ സമരത്തിൽ ഒപ്പമുള്ള സി പി ഐ എം നേതൃത്വം നൽകുന്ന സർക്കാരാണ് കെ റയിലിന് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ് എന്ന് മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ വിരുദ്ധ സമര നേതാവ് ശശികാന്ത് സോനാവാനേ പറഞ്ഞു. കെ റയിൽ‌ പദ്ധതിയും ബുള്ളറ്റ് ട്രയിനും ആർക്ക് വേണ്ടിയാണ് എന്ന് അദ്ദേഹം ചോദിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയല്ലാത്ത ഈ പദ്ധതികൾ ഒരു പോലെയാണ്. ഈ രണ്ട് സമരങ്ങളും പരസ്പര പൂരകങ്ങളാണ്. ജനങ്ങൾ പരസ്പരം പിന്തുണയ്ക്കുന്ന ഈ രണ്ട് സമരങ്ങളും വിജയം നേടുക തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

കെ റയിലിൻ്റെ അനധികൃത നപടികൾക്കെതിരെ സംസ്ഥാനമെമ്പാടും നടക്കുന്ന ചെറുത്ത് നിൽപിൽ വനിതകൾ വഹിക്കുന്ന ധീരമായ പങ്കിൻ്റെ പ്രതീകമായി പൊലീസ് നടപടിയെ അതിജീവിച്ച 5 വനിതാ പ്രവർത്തകർസിന്ധു ജെയിംസ് ചെങ്ങന്നൂർ,ആരിഫ പരപ്പനങ്ങാടിറോസിലിൻ ഫിലിപ് മാടപ്പള്ളി,ദീപ.എസ് മുള്ളിയൻകാവ്,സുധ.എസ് തഴുത്തല എന്നിവർ ചേർന്ന് സമരജ്വാല തെളിച്ചു.സമിതി സംസ്ഥാന രക്ഷാധികാരി കെ ശൈവപ്രസാദ് സമരജ്വാല ഏറ്റുവാങ്ങി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ.സി ജോസഫ്, എം എം ഹസ്സൻ (യു ഡി എഫ് കൺവീനർ), പി എം എ സലാം (മുസ്ലീം ലീഗ്), മോൻസ് ജോസഫ് എം എൽ എ, സി.ആർ നീലകണ്ഠൻ, ജയ്സൺ ജോസഫ് (എസ് യു സി ഐ)എസ്.രാജീവൻ (ജനറൽ കൺവീനർ)അഡ്വ.എ.എൻ രാജൻബാബു, ജോസഫ് എം പുതുശ്ശേരി, പ്രൊഫ. കുസുമം ജോസഫ്, അഡ്വ.മനോജ് കുമാർ (ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി), ശ്രീധർ രാധാകൃഷ്ണൻ, ഡോ.എം പി മത്തായി, ജോൺ പെരുവന്താനം, ഗ്ലേവിയസ് അലക്സാണ്ടർ (സ്വരാജ് ഇന്ത്യാ പാർട്ടി ), പ്രൊഫ. ജോസ് മാത്യു (സർവ്വോദയ സംഘം), അജിത് യാദവ് (വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി), ഷബീർ ആസാദ് (എസ് ഡി പി ഐ), എം ഷാജർ ഖാൻ (ജനകീയ പ്രതിരോധ സമിതി), അനിതാ ശാന്തി, കെ.പി രവിശങ്കർ, അഡ്വ.ജോൺ ജോസഫ്, വി.ജെ. ലാലി, വി.കെ.രവീന്ദ്രൻ (എൻസിപി),എം എസ് വേണുഗോപാൽ (എഎപി), സജി കെ ചേരമൻ, കാർത്തിക് ശശിധരൻ, റസാഖ് പലേരി, തുടങ്ങിയ നേതാക്കൾ സമര സംഗമത്തെ അഭിവാദ്യം ചെയ്തു.ടി ടി ഇസ്മയിൽ (വെെസ് ചെയർമാൻ), മിനി കെ ഫിലിപ് (അസിസ്റ്റൻ്റ് മാനേജർ), മുരുകേഷ് നടയ്ക്കൽ, സി കെ ശിവദാസൻ, എം ഷാജർ ഖാൻ (സംസ്ഥാന രക്ഷാധികാരി ), ശരണ്യാ രാജ് തുടങ്ങി 33 സംസ്ഥാന സമര ജാഥ സ്ഥിരാംഗങ്ങൾക്ക് സ്വീകരണം നൽകി.

ബാനർ കലാസംഘം സമര ഗാനങ്ങളും ഒരു സിൽവർ ലൈൻ ദുരന്തം തെരുവ് നാടകവും അവതരിപ്പിച്ചു.ആയിരങ്ങൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ചിന് ജില്ലാ നേതാക്കളായ എൻ സുബ്രമണ്യൻ,A.P . ബദറുദീൻ, പി.പി കൃഷ്ണൻ മാസ്റ്റർ, Adv. അബൂബക്കർ ചെങ്ങാട്, രാമചന്ദ്രൻ വരപ്രത്ത്,ശിവദാസ് മഠത്തിൽ, വിനു കുരിയാക്കോസ്, ബാബു കുട്ടൻ ചിറ, അരുൺ ബാബു, സന്തോഷ് പടനിലം, രാമചന്ദ്രൻ കരവാരം, മൻസൂർ അലി, സക്കറിയ പല്ലാർ തുടങ്ങിയ ജില്ലാ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി.

Exit mobile version