കെ റയിലി൯റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (( DPR.. (Detailed Project Report)…)) എന്തുകൊണ്ടാണ് ഗവൺമെൻറ് പുറത്തുവിടാൻ ആഗ്രഹിക്കാത്തത് എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.എന്തോ വിചിത്രമായ കാര്യങ്ങൾ അതിൽ ഉണ്ട് എന്നുള്ളത് വ്യക്തം. ഏതായാലും കഴിഞ്ഞദിവസം ഗവൺമെൻറ് പുറത്താക്കിയില്ലെങ്കിലും, പുറത്തുവന്ന വന്ന റിപ്പോർട്ട് പ്രകാരം കണ്ട പത്രവാർത്തകൾ ഞെട്ടിക്കുന്നതാണ്. സ്റ്റേറ്റ് / നാഷണ
ൽ ഹൈവേകളുൾപ്പെടെയുള്ള റോഡുകളുടെ വീതി കൂടിയാൽ, ആളുകൾ കൂടുതലും റോഡ് ഉപയോഗത്തിലേക്ക് മാറുമെന്നും, അതു കെ റയിലിനു നഷ്ടം ഉണ്ടാക്കുമെന്നും പറയുന്നു. അതുപോലെ, കെ റയിൽ ലാഭകരമാകണമെങ്കിൽ, ഇന്ത്യൻ റെയിൽവേ, റെയിൽവേ യാത്രക്കാർക്ക് ചാർജ് കൂട്ടേണ്ടതത്യാവശ്യമാണ് എന്നും പറയുന്നു.റോഡുകൾ ഇല്ലാതായാലും, ട്രെയിൻ യാത്രക്കാർക്ക് ചാർജ് വളരെ കൂടിയാലും, മുഖ്യമന്ത്രിക്കും സർക്കാരിനും അതൊന്നും പ്രശ്നമല്ല എന്ന് മാത്രമല്ല, കെ റയിൽ ലാഭമാക്കാൻ അതാവശ്യമാണെങ്കിൽ അതിനുള്ള എന്തു നടപടിയും കേരള സർക്കാർ സ്വീകരിക്കും എന്നതിന് സംശയമില്ല. ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ ഡി.പി.ആർ.(DPR) പുറത്തുവിടാതിരിക്കാനാണ് സർക്കാർ തീരുമാനം … തോമസ് പറഞ്ഞു.
അതിവേഗ റെയിൽവേ പാതയ്ക്ക് കേന്ദ്ര സർക്കാർ തന്നെ പണം മുടക്കി ഇന്ത്യൻ റെയിൽവേ യുടെ ഭാഗമായി പണിയാൻ തീരുമാനിച്ചിട്ടും, എന്തിനാണ് പുതിയ സ്ഥലം എടുത്ത് കെ റയിൽ ഉണ്ടാക്കാൻ നോക്കുന്നത് എന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്നും തോമസ് വ്യക്തമാക്കി.