Sunday, September 29, 2024
HomeNewsKeralaകെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കാസർഗോഡ് നിന്ന് ആരംഭിക്കുന്ന സമര ജാഥ...

കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കാസർഗോഡ് നിന്ന് ആരംഭിക്കുന്ന സമര ജാഥ കേരളത്തെ രക്ഷിക്കാനുള്ള ജാഥയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കാസർഗോഡ് : വിനാശകരമായ കെ റയിൽവേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി. കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കാസർഗോഡ് നിന്ന് ആരംഭിക്കുന്ന സമര ജാഥ കേരളത്തെ രക്ഷിക്കാനുള്ള ജാഥയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കാസർഗോഡ് പുതിയ ബസ് സ്റ്റാന്റിൽ സമര ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ റയിൽ തയ്യാറാക്കിയ ഡി പി ആർ അബദ്ധ പഞ്ചാംഗമാണ്. സാമൂഹ്യ- പാരിസ്ഥിതിക പഠനങ്ങൾ നടത്തിയതിന് ശേഷമാണ് ഡി പി ആർ തയ്യാറാക്കേണ്ടത്. എന്നാൽ സിൽവർ ലൈനിന് വേണ്ടി ആദ്യം ഡി പി ആർ തയ്യാറാക്കുക പിന്നീട് പഠനം നടത്തുക എന്ന തലതിരിഞ്ഞ രീതിയിലാണ് സർക്കാർ നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. 329 കിലോമീറ്റർ ദൂരത്തിൽ എംബാങ്ക്മെന്റും 200 കിലോമീറ്റർ ദൂരത്തിൽ മതിലും കെട്ടിയാൽ കേരളത്തിലെ ജനങ്ങൾ ഏങ്ങനെ സഞ്ചരിക്കും? ഇത് വേഗത്തിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം എന്തെന്ന് അറിയാത്ത ഫ്രാൻസിലെ കമ്പനി തയ്യാറാക്കിയ വിശദ പദ്ധതി രേഖ അടിസ്ഥാനമാക്കി കെറയിൽ നിർമ്മിച്ചാൽ കേരളം ബാക്കിയുണ്ടാകില്ല. സംസ്ഥാന സമര ജാഥ 24 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിൽ എത്തുമ്പോൾ ആയിരങ്ങൾ അണിനിരക്കുന്ന മഹാ സംഗമമായി മാറും എന്നും അദ്ദേഹം പറഞ്ഞു.
സമര ജാഥയുടെ പതാക വി ഡി സതീശനിൽ നിന്ന് ജാഥാ ക്യാപ്റ്റൻ എം പി ബാബുരാജ് ഏറ്റുവാങ്ങി.

കെ റയിൽവേണ്ട കേരളം വേണം എന്ന മുദ്രാവാക്യം ഉയർത്തി കാസർഗോഡ് നിന്ന് ആരംഭിക്കുന്ന സംസ്ഥാന സമര ജാഥ പ്രതിപക്ഷേതാവ് വി.ഡി.സതീശൻ ജാഥാ ക്യാപ്റ്റൻ എം പി ബാബുരാജ് വൈസ് ക്യാപ്റ്റൻ എസ് രാജീവൻ എന്നിവർക്ക് കെെമാറുന്നു

സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്.രാജീവൻ, ജാഥാ മാനേജർ ടി.ടി.ഇസ്മയിൽ ,
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.സി.കമറുദ്ദീൻ (മുൻ എംഎൽഎ) ജോസഫ് എം പുതുശേരി (മുൻ എം എൽ എ ) കെ പി കുഞ്ഞിക്കണ്ണൻ (മുൻ എം എൽ എ ), സഞ്ജയ് മംഗള ഗോപാൽ (എൻഎപിഎം ദേശീയ കൺവീനർ, മുംബൈ ചേരിനിവാസികളുടെ പാർപ്പിടാവകാശസമര നേതാവ്), സി.ആർ നീലകണ്ഠൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അഡ്വ.ടി.വി.രാജേന്ദ്രൻ, വി.കെ.രവീന്ദ്രൻ (എഡിറ്റർ, ഗദ്ദിക), പി.കെ. ഫൈസൽ(ഡി സി സി പ്രസിഡന്റ്), അഡ്വ.ജോൺ ജോസഫ്, ജോൺ പെരുവന്താനം, പ്രൊഫ. കുസുമം ജോസഫ് (എൻ എ പി എം), അസീസ് മരിക്കെ(മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി), യൂസഫ്.സി.എ (വെൽഫെയർ പാർട്ടി), കെ.കെ.സുരേന്ദ്രൻ (എസ് യു സി ഐ കമ്മ്യൂണിസ്റ്റ്), ഷൈല കെ ജോൺ (എ ഐ എം എസ് എസ് ), ഹനീഫ് നെല്ലിക്കുന്ന്, ബദറുദീൻ മാടായി, മിനി കെ ഫിലിപ്പ്, അബ്ദുൾഖാദർ ചട്ടംചാൽ, ശരണ്യാ രാജ്, സി.എം.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

മാർച്ച് 2 രാവിലെ 9ന് ഉദുമ പാലക്കുന്നിൽ നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥ കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ , എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം വൈകുന്നേരം 5 മണിക്ക് പയ്യന്നൂരിൽ സമാപിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments