നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസില്‍ തിരക്കിട്ട നീക്കം നടക്കുന്നുവെന്ന് കെ സുധാകരന്‍

0
128

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസില്‍ തിരക്കിട്ട നീക്കം നടക്കുന്നു. വേട്ടക്കാരനൊപ്പം ചേര്‍ന്ന് ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്ത് വൃത്തികേടും പ്രചരിപ്പിക്കാന്‍ മടിയില്ലാത്തവരാണ് യുഡിഎഫ്. അവരെ പോലെ ഇരയെ വേട്ടയാടുന്നവരല്ല ഇടതുപക്ഷമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്ന അപവാദം പ്രചരിപ്പിക്കുന്നതിനാണ് നടി ഹൈക്കോടതിയെ സമീപിച്ചതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply