‘സുരേന്ദ്രാ ആളും തരവും നോക്കി കളിയ്ക്കണം’; ജീവനുള്ള ഒരു കോണ്‍ഗ്രസ്സുകാരനും ബിജെപിയ്ക്കൊപ്പം വരില്ലെന്ന് കെ സുധാകരന്‍

0
36

കെ സുരേന്ദ്രന് മറുപടിയുമായി കെ സുധാകരന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിഡ്ഢിത്തം കേട്ടവര്‍ ചിരി നിര്‍ത്തിക്കാണില്ലെന്ന് കെപിസിസി അധ്യക്ഷന്‍. എകെജി സെന്ററില്‍ നിന്നാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത്. കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നും കെ സുധാകരന്‍ എംപി.

തന്റെ മനസ് കേരളം ജനതയ്ക്കൊപ്പമാണ്. തദ്ദേശ സ്വയംഭരണ ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി-എല്‍ഡിഎഫ് സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഹൃദയം ചേര്‍ന്നു നടന്നു. ഇരുവര്‍ക്കും ഒരു പോലെ ഭയമാണ്. ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ തന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു രണ്ടുകൂട്ടരും നടത്തുന്ന പന്ത് തട്ടിക്കളിയാണ് ഇപ്പോള്‍ നടക്കുന്നത്.

‘സുരേന്ദ്രാ ആളും തരവും നോക്കി കളിയ്ക്കണം ‘എന്നെ പറയാനുള്ളൂ. ‘ജീവനുള്ള ഒരു കോണ്‍ഗ്രസ്സുകാരനും ബിജെപിയ്ക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബിജെപിയ്ക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply