Pravasimalayaly

ഒരു മണിക്കൂർ പോലും മുഖ്യമന്ത്രിയ്ക്ക് തുടരാൻ യോഗ്യതയില്ല; സ്വപ്‌നയുടെ ആരോപണം ഞെട്ടിക്കുന്നത്; കെ. സുധാകരൻ

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിപിഎം പിബി ഇടപെടണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രി തുടരണമോ എന്ന് പൊളിറ്റ് ബ്യൂറോ തീരുമാനിക്കണം. ആരോപണം തെറ്റാണെന്ന് തെളിയുംവരെ മുഖ്യമന്ത്രിയെ മാറ്റിനിർത്തണമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.  

രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും സ്വർണക്കടത്തിൽ പങ്കാളിയായിട്ടില്ല. സ്വപ്നയുടെ വെളിപ്പെടുത്തൽ നാടിനെ അമ്പരിപ്പിച്ചു. എല്ലാം അഴിമതിയുടെയും ചുരുളുകൾ അഴിയുകയാണ്. മുഖ്യമന്ത്രി മാത്രമല്ല കുടുംബവും ഉൾപ്പെട്ട കേസാണ്. കേസ് ഒതുക്കി തീർക്കാൻ ബി ജെ പി യും ശ്രമിച്ചു. ബിരിയാണി പാത്രത്തിൽ ഒരു മുഖ്യമന്ത്രി സ്വർണ്ണം കടത്തിയത് എന്നുള്ളത് ചരിത്രത്തിലാദ്യമാണ്. 

ഒരു മണിക്കൂർ മുഖ്യമന്ത്രിയ്ക്ക് കസേരയിൽ ഇരിയ്ക്കാൻ യോഗ്യതയില്ല. ഇ ഡിയുടെ അന്വേഷണം സുതാര്യമല്ല. നിഷ്പക്ഷമായ അന്വേഷണം വേണം. സിബിഐയോ, ജുഡീഷ്യറിയോ കേസ് അന്വേഷിക്കണം. സ്വപ്നയ്ക്ക് സുരക്ഷ നൽകേണ്ടത് കോടതിയാണ്. സ്വപ്നയുടെ വെളിപ്പെടുത്തൽ ഇന്ത്യൻ ജനാധിപത്യത്തെ ഭയപ്പെടുത്തുന്നതാണെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു. 

Exit mobile version