Sunday, January 19, 2025
HomeNewsKeralaചങ്ങല പൊട്ടിയ പട്ടിയെ പോലെ എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ട്, അതൊരു ഉപമ, തെറ്റായി തോന്നിയെങ്കില്‍...

ചങ്ങല പൊട്ടിയ പട്ടിയെ പോലെ എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ട്, അതൊരു ഉപമ, തെറ്റായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു: കെ. സുധാകരന്‍

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഉപമയാണെന്നും തെറ്റായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അറസ്റ്റ് ചെയ്യണമെന്ന ഇ.പി. ജയരാജന്റെ പ്രതികരണത്തിന് ഇത് വെള്ളരിക്കാപ്പട്ടണമല്ലേ എന്നായിരുന്നു സുധാകരന്റെ മറുപടി. അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്യട്ടേയെന്നും അത് നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ട്. അത് യാത്രയെക്കുറിച്ചാണ് പറയുന്നത്. അതുകൊണ്ട് ഞാന്‍ പട്ടിയാണെന്നോണോ. അത് മലബാറില്‍ സാധാരയായി പറയുന്ന ഉപമ മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments