മദ്യനയം സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാന്‍; കെ സുധാകരന്‍ എംപി

0
27

പുതുക്കിയ മദ്യനയത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാനുള്ള അടവാണ് നയമെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. പുതിയ നയം വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി മറ്റും. വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം ആരോപിച്ചു.

മദ്യമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം. കഴിഞ്ഞ വര്‍ഷം മദ്യത്തില്‍ നിന്നും ഇന്ധന വിൽപ്പനയിൽ നിന്നും 22,962 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 55 ശതമാനം മദ്യത്തില്‍ നിന്നും 45 ശതമാനം ഇന്ധനത്തിൽ നിന്നുമാണ്. മദ്യം വ്യാപകമാകുമ്പോള്‍ കൂടുതല്‍ വരുമാനം ലഭിക്കും. പുതിയ മദ്യശാലകള്‍ തുറക്കാന്‍ കോടികളാണ് വാരിവിതറുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

മദ്യനയത്തിനെതിരെ നേരത്തെ വിഎം സുധീരനും വിമർശം ഉന്നയിച്ചു. കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിക്കുന്ന മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി. അതി ഗുരുതരമായ സാമൂഹ്യദുരവസ്ഥയാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനംമൂലം സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ചൂണ്ടികാട്ടിയ സുധീരൻ, പുതിയ മദ്യനയം അതിന് ആക്കം കൂട്ടുന്നതാകുമെന്നും അഭിപ്രായപ്പെട്ടു.

Leave a Reply